അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നമ്മുടെ കൊടി
കുഞ്ഞി കവിതകള്‍ 2

നമ്മുടെ കൊടി പാറുന്നു
ഉയരെ ഉയരെ ഉയരെ!
മുന്നിറമെഴുമൊരു കിളിപോലെ
ഉയരെ ഉയരെ ഉയരെ!
ചുണതന്‍ കുങ്കമനിറവും
വിശുദ്ധിതന്‍റെ വെളുപ്പും
ആശകള്‍തന്‍ നറുപച്ചയുമാര്‍ന്നോ-
രീക്കൊടിയുയരട്ടെ!

ഇതിന്നു മാനം നല്‍കാം
ഇതിനെ സ്നേഹിക്കാം
ഇതിന്‍റെ തണലില്‍ നിരന്നു നമുക്കീ
നാടിനെ സേവിക്കാം
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
നെഹ്റു ക്വിസ്