പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > അല്‍‌ഫോന്‍സാമ്മ > : വിശുദ്ധര്‍ വഴികാട്ടികള്‍ : -മാര്‍പ്പാപ്പ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
: വിശുദ്ധര്‍ വഴികാട്ടികള്‍ : -മാര്‍പ്പാപ്പ

വിശുദ്ധര്‍ ജീവിതത്തിലൂടെയും സേവനത്തിലൂടെയും ലോകജനതയ്ക്ക് വഴികാട്ടുകയാണെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞു.

സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മ ഉള്‍പ്പെടെ നാലുപേരെ വിശുദ്ധരായി പ്രഖ്യാപിച്ചശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദൈവം നമുക്ക് വിശുദ്ധരെ അയച്ചു തരികയാണ്. എല്ലാവരെയും ദൈവം വിളിക്കുന്നു. പക്ഷെ ചിലരെ മാത്രം തെരഞ്ഞെടുത്ത് അയയ്ക്കുന്നു. ഇവരാകട്ടെ സഭയ്ക്ക് ആകമാനം വെളിച്ചം നല്‍കുന്നു. അതുകൊണ്ടാണ് വിശുദ്ധര്‍ സഭയുടെ വണക്കത്തിനായി അര്‍ഹരാവുന്നത്.

വിശുദ്ധരുടെ ജീവിതം ഉള്‍ക്കൊള്ളാനും അത് ജീവിതത്തില്‍ മാതൃകയാക്കാനും സാധിക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.

വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെ ദുരിതവും കഷ്ടപ്പാടുകളും ത്യാഗവും സ്നേഹവും നിറഞ്ഞ ജീവിതയാത്ര തന്നെയാണ് സഹനത്തിലൂടെ ദൈവ സന്നിധിയില്‍ എത്താം എന്നുള്ളതിന്‍റെ മാതൃക എന്നും മാര്‍പാപ്പ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സാക്ഷിയാകാന്‍ ജിനിലും റോമിലേക്ക്
അല്‍ഫോന്‍സാ ഭവനം തീര്‍ഥാടന പാതയില്‍
വിശുദ്ധയാവുന്ന ഭാരത വനിത
ഭരണങ്ങാ‍നത്തിന്‍റെ ഭാഗ്യം
അല്‍ഫോണ്‍സാമ്മ :കുട്ടികളുടെ വിശുദ്ധ
വത്തിക്കാനിലെ ചടങ്ങുകള്‍