പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > അല്‍‌ഫോന്‍സാമ്മ > ആദ്യകുര്‍ബാന ഭരണങ്ങാനത്തെ ചാപ്പലില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആദ്യകുര്‍ബാന ഭരണങ്ങാനത്തെ ചാപ്പലില്‍
ഞായറാഴ്ച കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളിലെ ദേവാലയങ്ങളില്‍ ദിവ്യബലിക്കിടെ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എല്ലാ ക്രിസ്ത്യന്‍ പള്ളികളിലും മണി മുഴങ്ങും.

ഭരണങ്ങാ‍നത്തെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാനും ദു:ഖങ്ങള്‍ പറഞ്ഞു തീര്‍ക്കാനും എത്തുന്ന വിശ്വാസികളുടെ വന്‍ തിരക്കാണ്. ചാപ്പലില്‍ എത്തുന്ന ആളുകള്‍ക്ക് കുമ്പസാരത്തിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ജന്മസ്ഥലമായ കുടമാളൂരിലും ഈ വിശുദ്ധ മുഹൂര്‍ത്തം ആഘോഷിക്കുന്നുണ്ട്. ഞായറാഴ്ച മുതല്‍ പന്ത്രണ്ട് ദിവസം വിവിധ പരിപാടികള്‍ ജന്മഗൃഹത്തിലും കുടമാളൂര്‍ സെന്‍റ് മേരീസ് പള്ളിയിലും നടക്കും.

വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്‌ 12.30 നാണ്‌ വിശുദ്ധ നാമകരണ ചടങ്ങ്‌ ആരംഭിക്കുക. നാമകരണത്തിനു മുന്നോടിയായി വത്തിക്കാനില്‍ ജാഗരണ പ്രാര്‍ത്ഥന നടക്കുന്നുണ്ട്.തിങ്കളാഴ്ച രാവിലെ കൃതജ്ഞതാ ബലിയോടെ ചടങ്ങുകള്‍ സമാപിക്കും
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
<< 1 | 2 
കൂടുതല്‍
നിത്യ വിശുദ്ധയാവുന്ന അല്‍ഫോണ്‍സാമ്മ
അല്‍ഫോണ്‍സാമ്മ: ഇന്ത്യയിലെ ആദ്യ വിശുദ്ധ
ഭരണങ്ങാനത്തേയ്ക്ക് വിശ്വാസികളുടെ പ്രവാഹം
മുരിക്കന്‍ തറവാട് നിര്‍വൃതിയില്‍
ഒക്‍ടോബര്‍ 12 ചരിത്രമാവും: മാണി
അല്‍ഫോണ്‍സാമ്മയെ 12ന് വിശുദ്ധയായി പ്രഖ്യാപിക്കും