കുട്ടികളുടെ വിദ്യാരംഭ സമയത്ത് ഹരി ശ്രീ: ഗണപതയേ നമ: എന്നാണല്ലോ എഴുതാറ്. ലക്ഷ്മിക്കും സരസ്വതിക്കും ഒപ്പം ഗണപതിയേയും എഴുതുന്നു. വൈദികവും താന്ത്രികവുമായ കാര്യങ്ങള്‍ തുടങ്ങുമ്പോള്‍ ഗണപതിയേയും ഗുരുവിനെയും ഉപാസിക്കണമെന്നാണ് വ്യവസ്ഥ. മനുഷ്യ ശരീരത്തിന്‍റെ ഇടതു ഭാഗത്ത് ഗുരുവും വലതു ഭാഗത്ത് ഗണപതിയും ഉണ്ടെന്നാണ് സങ്കല്‍പം. ഗണപതിയെ വിവിധ ഭാവങ്ങളിലും രൂപങ്ങളിലും ആരാധിക്കുന്നു. ഇതേ മട്ടില്‍ പല ക്ഷേത്രങ്ങളിലും പ്രതിഷ്ഠകളുമുണ്ട്. ഇന്ന് പലരും ഗണപതിയുടെ വിവിധ രൂപങ്ങളിലുള്ള ശില്‍പങ്ങളും ബിംബങ്ങളും സൂക്ഷിച്ചു വയ്ക്കുന്നതില്‍ കൗതുകം കാട്ടുന്നു