ദൈവം ഒരു മാന്ത്രികനാണ്. പ്രണയം ഒരു മാന്ത്രികതയും. പ്രകൃതിയില്‍ അവനൊരുക്കിയ അനേകം വിസ്മയങ്ങളില്‍ പ്രമുഖ സ്ഥാനം പ്രണയത്തിനുണ്ട്. കാലദേശാന്തരങ്ങളിലേക്ക് പ്രണയം നീണ്ടതിനു കാരണം ഇതാണ്. മതങ്ങളും ഭാഷയും സംസ്ക്കാരങ്ങളും വേര്‍തിരിക്കുന്ന അതിരുകള്‍ പലപ്പോഴും പ്രണയം ലംഘിച്ചതിന് ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ട്. പ്രണയത്തിനു വേണ്ടി ആരും എന്തും ത്യജിക്കും. ഒരു പക്ഷേ ജീവന്‍ പോലും. പ്രണയത്തെ വാഴ്ത്തിപ്പാടിയ കവികളും കലാകാരന്‍മാരും ഏറെയാണ്. പ്രണയത്തിന് ഒരു ദിനം തന്നെ ലോകം കണ്ടെത്തിയിരിക്കുന്നു.