അങ്ങനെയിരിക്കെ ഇലെ അവള്‍ പറഞ്ഞു: വീട്ടില്‍ കല്യാണാലോചനകള്‍ തകൃതിയായി നടക്കുന്നു. ഇനി വയ്യ. നാളെ രജിസ്റ്റര്‍ വിവാഹം നടത്തണം. ഇല്ലെങ്കില്‍...അര്‍ച്ചന തേങ്ങി. ''നാളെ വേണോ? ഒരാഴ്ച കൂടി കഴിഞ്ഞു പോരേ?..."" '' വേണ്ടാ, നാളെ വേണം. നല്ല ദിവസമാ...വാലന്‍റൈന്‍സ് ഡേ. ആ ദിവസം വിവാഹം കഴിച്ചാല്‍ എന്നും നമ്മള്‍ ഓര്‍ത്തിരിക്കില്ലേ? പെണ്ണ് മിടുമിടുക്കിയാണല്ലോ എന്ന് ഷിജു മനസില്‍ പറഞ്ഞു.
എഴുന്നേറ്റ ഉടന്‍ കുളിച്ച് കുട്ടപ്പനായി രജിസ്റ്റര്‍ ഓഫീസിലേയ്ക്ക് വച്ചു പിടിച്ചു. അര്‍ച്ചനയും പ്രിയയും കാത്തു നില്‍ക്കുന്നു. അര്‍ച്ചന ആകെ ത്രില്ലിലായിരുന്നു: ""ഷിജുവേട്ടാ, വേഗം വാ...രാഹുകാലത്തിനു മുന്‍പ് താലി ചാര്‍ത്തണം.'' പോക്കറ്റില്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചിരുന്ന താലിയും കുഞ്ഞു മോതിരവും പുറം ലോകം കാണാന്‍ വെമ്പുന്നുണ്ടായിരുന്നു.
സാക്ഷികള്‍ രണ്ടാള്‍ വേണം! രജിസ്ട്രാര്‍ ചിരിച്ചു. ബാലന്‍ കെ. നായരെ ഓര്‍മിപ്പിക്കുന്ന ചിരി. ഇനിയിപ്പം ഈ നേരത്തു പോയി ആരെ കൊണ്ടുവരും? അര്‍ച്ചന പറഞ്ഞു: ബെന്നറ്റ് ഇപ്പോ വരും.
ബെന്നറ്റോ? അവനെന്തിനാ വരുന്നത്...അതൊന്നും ശരിയാവില്ല...ഓ. പണ്ട് പ്രിയയുടെ പള്‍സ് നോക്കി നോക്കി അവനും ഔദ്യോഗിക പക്ഷത്തായിക്കാണും.
" എന്തായാലും അര്‍ച്ചനേ, ഇങ്ങനൊരു നല്ല കാര്യത്തിന്...അവനെ വേണോ?'' ഷിജുവിന് വല്ലായ്ക തോന്നി. " വേണം! ബെറ്റും ഇതു തന്നെയൊ ചോദിച്ചത്...സാക്ഷിയാവാന്‍ ഷിജുവിനെ മാത്രമേ കിട്ടിയുള്ളോ എന്ന്...ഞാന്‍ പറഞ്ഞു...ഷിജുവേട്ടന്‍ നല്ല ആളാ...പഴയ പൊലീസുകാരനാ ഇപ്പോള്‍ തൊപ്പി ഇല്ലാ എന്നേയുള്ളൂ എന്താലും മിടുക്കനാ എന്നൊക്കെ...''
ബെന്നറ്റിന്‍റെ ഹോണ്ട ആക്ടിവ ഗേറ്റു കടന്നു വരുന്നു. നടുക്കം പൂര്‍ത്തിയായി. എന്തിനാ ഇനി ജീവിക്കുന്നത്...?പ്രണയ ദിനമല്ലേ...ഏതു പൊലീസുകാരനും ഇന്നു മുച്ചീട്ടുകളിക്കാം. ആരും ചോദിക്കില്ല. പോക്കറ്റില്‍ നിന്ന് പൊതിയെടുത്ത് തുറന്നു. കുഞ്ഞു മോതിരം കൈയിലെടുത്ത് മറ്റൊന്നും ചിന്തിക്കാതെ ബലമായി പ്രിയയുടെ കൈ പിടിച്ച് വിരലില്‍ അണിയിച്ചു. ഇനി അവള്‍ മാത്രമാ ഒരാശ്രയം. താലി ഇരിക്കട്ടെ. എന്നിട്ട് ബെന്നറ്റുമായി കൊഞ്ചിക്കുഴഞ്ഞു നി അര്‍ച്ചനയോടായി പറഞ്ഞു: ഇപ്പോ കിട്ടും. അതെന്താണെന്നു മാത്രം അര്‍ച്ചനയ്ക്കു മനസിലായില്ല.
|