മാളികപ്പുറം - ശബരിമല ചവിട്ടാന്‍ വ്രതം നോക്കുന്ന സ്ത്രീഭക്തര്‍.
മാളികപ്പുറത്തമ്മ -അയ്യപ്പന്‍റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്താന്‍ കന്നി അയ്യപ്പന്മാര്‍ എത്താത്ത കാലവും കാത്തിരുന്ന ദേവി.
മാല - വ്രതാനുഷ്ഠാനം തുടങ്ങുന്ന അന്നു കഴുത്തിലണിയുന്ന മുദ്ര. ക്ഷേത്രത്തിലോ ഗുരുസ്വാമിയുടെ സാന്നിധ്യത്തിലോ വേണം ധരിക്കാന്‍. സ്വാമിദര്‍ശനത്തിനു ശേഷം വ്രതം അവസാനിപ്പിക്കുന്പോഴേ മാല ഊരാവൂ എന്ന് ആചാരം.
മാമല - അയ്യപ്പന്‍റെ പ്രതിഷ്ഠ ഉള്‍പ്പെടുന്ന പൂങ്കാവനത്തിനു മൊത്തമായുള്ള പേര്.
രുദ്രവനം - പൂങ്കാവനത്തിലെ മലകളുടെ അടിവാരം. സന്നിധാനത്തില്‍നിന്ന് അല്പം അകലെ മരക്കൂട്ടത്തിനു സമീപമുള്ള സ്ഥലം.
രുദ്രാക്ഷമാല - വ്രതശുദ്ധിയുടെ പ്രിതീകമായി ഭക്തന്മാര്‍ കഴുത്തിലണിയുന്ന മാല.
വാവര് - ശബരിമല ധര്‍മ്മശാസ്താക്ഷേത്രത്തിലെ പരിവാരമൂര്‍ത്തി. അയ്യപ്പന്‍റെ അനുയായി. പതിനെട്ടാംപടിക്കു കിഴക്കായി പടിഞ്ഞാറോട്ടു ദര്‍ശനമായാണ് വാവരുടെ പ്രതിഷ്ഠ.
വില്ലാളിവീരന്‍ - ധര്‍മ്മശാസ്താവിന്‍റെ മറ്റൊരു പേര്. എരുമേലിയില്‍ നായാട്ടിനൊരുങ്ങിയ നിലയിലുള്ള പ്രതിഷ്ഠയാണുള്ളത്.
വിരി വയ്ക്കുക - ഇടത്താവളങ്ങളില്‍ തീര്‍ഥാടകരുടെ വിശ്രമത്തിനുള്ള മുന്നൊരുക്കം.
ശബരിമല - തെക്കേ ഇന്ത്യയിലെ പ്രശസ്തമായ തീര്‍ഥാടനകേന്ദ്രം. പ്രധാന മൂര്‍ത്തി ശാസ്താവ്.
ശബരിപീഠം- ശബരി തപസ്സു ചെയ്ത സങ്കേതം. ഇവിടെ നാളികേരം ഉടച്ചു കര്‍പ്പൂരം കത്തിച്ചു വെടിവഴിപാടു നടത്താം.
ശയനപ്രദക്ഷിണം - തീര്‍ഥാടകരുടെ വഴിപാടുകളില്‍ ഒന്ന്. ഭസ്മക്കുളത്തില്‍ മുങ്ങി ശുദ്ധി വരുത്തി കൊടുമരച്ചുവട്ടില്‍ അയ്യപ്പനെ ധ്യാനിച്ചു നമസ്കരിച്ച ശേഷമാണ് ശയനപ്രദക്ഷിണം. ശരണം വിളിച്ചു വേണം പ്രദക്ഷിണം പൂര്‍ത്തിയാക്കന്‍.
ശരംകുത്തിയാല്‍ - കന്നി അയ്യപ്പന്മാര്‍ ശരം കുത്തുന്ന ഇടം. ശബരിപീഠത്തിന് അപ്പുറമാണ് ഈ സ്ഥലം. സന്നിധാനത്തിന്‍റെ പ്രവേശനകവാടമാണിത്.
സര്‍പ്പംപാട്ട് -തീര്‍ഥാടകര്‍ സര്‍പ്പദോഷമകറ്റാന്‍ മാളികപ്പുറത്തമ്മയുടെ നടയില്‍ നടത്തുന്ന വഴിപാട്. നാഗരാജാവിന് മഞ്ഞല്‍പ്പൊടി വിതറി കര്‍പ്പൂരം കത്തിച്ചാണ് പ്രാര്‍ഥന.
സ്രാന്പിക്കല്‍ കൊട്ടാരം - പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്തക്ഷേത്രത്തിനു സമീപം തിരുവാഭരണം സൂക്ഷിക്കുന്ന കൊട്ടരം.
സ്വാമി - തീര്‍ഥാടകകാലയളവില്‍ വ്രതം നോക്കുന്ന ഭക്തനെ വിളിക്കുന്ന പേര്.
സ്വാമി തിന്തകത്തോം - എരുമേലി പേട്ടതുള്ളല്‍ സമയത്തു ഭക്തര്‍ ഉരുവിടുന്ന ശരണംവിളി.
സ്വാമിയേ ശരണമയ്യപ്പ - അയ്യപ്പഭക്തന്മാര്‍ ഉരുവിടുന്ന ശരണമന്ത്രം.
ഹരിവരാസനം - അയ്യപ്പന്‍റെ ഉറക്കുപാട്ട്. ശബരിമലയിലെ അത്താഴപൂജയ്ക്കു ശേഷം നടയടക്കുന്നതിനു മുന്പ് ഉടുക്കു കൊട്ടി ആലപിക്കുന്ന കീര്‍ത്തനം.
ഹോമകുണ്ഡം - അയ്യപ്പദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞു മടങ്ങുന്പോള്‍ തേങ്ങാമുറികള്‍ അര്‍പ്പിക്കുന്ന സന്നിധാനത്തിലെ ആഴി.
|