പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ശബരിമല
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ശബരിമലയില്‍ തങ്ക സൂര്യോദയം!
കടുത്ത വ്രതമനുഷ്ഠിച്ചാലേ ഇതിനു കഴിയൂ.

മണ്ഡലകാലം മുഴുവനും ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദിവസവും രാവിലെയു വൈകിട്ടും കുളി നിര്‍ബന്ധം. സുഗന്ധവസ്തുക്കള്‍, വാസന സോപ്പ്, പൗഡര്‍, ഹെയര്‍ ഓയില്‍ തുടങ്ങിയവ ഒഴിവാക്കുന്നത് നന്ന്.

ശരീരശുദ്ധിക്കു പുറമേ മാനസിക ശുദ്ധിയും അനിവാര്യം. സ്വാമിഭക്തര്‍ എല്ലാ ദിവസവും ക്ഷേത്രദര്‍ശനം നടത്തണം.

കറുപ്പോ കാവിയോ നിറത്തിലുള്ള വസ്ത്രങ്ങളാണു വ്രതകാലയളവില്‍ ഉചിതം. വ്രതം അനുഷ്ഠിക്കുമ്പോള്‍ സസ്യാഹാരം, പഴവര്‍ഗങ്ങള്‍ എന്നിവ മാത്രമേ കഴിക്കാവൂ.

ഒരു ജീവിയേയും കൊല്ലരുത്, കള്ളം പറയരുത്, മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, തന്നേക്കാള്‍ മുതിര്‍ന്നവര്‍ ഇവരോടൊക്കെ വിനയപൂര്‍വ്വം പെരുമാറണം. സര്‍വ ചരാചരങ്ങളും "സ്വാമി'യെന്നു സങ്കല്‍പിക്കണം.

ത്യാഗം സഹിക്കാന്‍ കരുത്തു നേടണം. അന്യന്‍റെ വസ്തുക്കള്‍ മോഷ്ടിക്കരുത്. കള്ളസാക്ഷി പറയരുത്.
ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്, കോപിക്കരുത്. അയ്യപ്പധ്യാനം എപ്പോഴും മനസ്സിലുണ്ടാവണം. അന്നദാനം നല്ലത്. നഗ്നപാദരായി സഞ്ചരിക്കുന്നത് ഉത്തമം.
വീഡിയോ കാണുക
 << 1 | 2 | 3   
ഫോട്ടോഗാലറി
ഫോട്ടോഗാലറി കാണുക
കൂടുതല്‍
ശബരിമല :സമഭാവനയുടെ ഇരിപ്പിടം
കല്ലും മുള്ളും കാലുക്കു മെത്ത !
പള്ളിക്കെട്ട് ശബരിമലയ്ക്ക് ...