പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ശബരിമല
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ശബരിമലയില്‍ തങ്ക സൂര്യോദയം!
sabarimala sastha
WDWD
ശബരിമലയില്‍ തങ്ക സൂര്യോദയം! ശനിയാഴ്ച വൃശ്ഛികം പിറക്കുന്നു. അതോടെ 41 ദിവസത്തെ വ്രതകാലം- മണ്ഡലകാലം- തുടങ്ങുകയായി. വ്രതശുദ്ധിയോടെ ശബരിമല സന്നിധാനത്തിലെത്താന്‍ കോടിക്കണക്കിന് ഭക്തര്‍ തയ്യാറെടു ക്കുകയായി.

കേരളം ഇന്ത്യയിലെ ഭക്തകോടികളുടെ പുണ്യ പാപച്ചുമടുകളുടെ അത്താണിയാവുന്ന കാലം . ഇനി കേരളമെങ്ങും അലയടിക്കുന്നത് ശരണമന്ത്രംമാത്രം

വൃശ്ചികം ഒന്നുമുതല്‍ ധനു 11 വരെയുള്ള 41 ദിവസങ്ങളാണ് മണ്ഡലകാലം. സൂര്യന്‍ തുലാം രാശി വിട്ട് ഒരു മാസത്തേക്കു വൃശ്ഛികം രാശിയില്‍ നിലയുറപ്പിക്കുന്നു .നവംബര്‍ 17 നു പുലര്‍ച്ചെ 4.20-നു തുലാം രാശിയില്‍ നിന്നു വൃശ്ഛികം രാശിയിലേക്കു സൂര്യന്‍ സംക്രമിക്കുന്നു.

ശരണഗീതികളുടെ ദിവ്യമന്ത്രവും മുഴക്കി, മനസ്സില്‍ ധര്‍മ്മശസ്താവിനെ മാത്രം പ്രതിഷ്ഠിച്ച്, ശിരസ്സില്‍ പാപഭാരങ്ങളുടെ ഇരുമുടിക്കെട്ടേന്തി കരിമല കയറാനെത്തുന്ന അയ്യപ്പന്മാരെയും മാളികപ്പുറങ്ങളെയും കാത്തിരിക്കു കയാണ് ശബരിമല.

ശബരിമലയിലേക്ക് ഭക്തജന പ്രവാഹം തുടങ്ങിക്കഴിഞ്ഞു. വൃശ്ഛിക പിറവി നാളില്‍ ശബരിമല ധര്‍മശാസ്താക്ഷേത്രത്തില്‍ വിശേഷാല്‍ അഷ്ടാഭിഷേകവും അഷ്ടദ്രവ്യഗണപതി ഹോമവും നടക്കും.

എരുമേലിയിലേക്ക് ഭക്തജനങ്ങള്‍ എത്തിത്തുടങ്ങി. പേട്ട കൊച്ചമ്പലത്തിലും അഷ്ടാഭിഷേകവും ഗണപതി ഹോമവും നടക്കും. അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ ഇടത്താവളങ്ങളായ വൈക്കം, ഏറ്റുമാനൂര്‍, കടപ്പാട്ടൂര്‍, എരുമേലി ക്ഷേത്രങ്ങളൊക്കെ ഒരുങ്ങിക്കഴിഞ്ഞു.

കേരളത്തിലുടനീളം അയ്യപ്പക്ഷേത്രങ്ങളില്‍ മണ്ഡലകാലം വിശേഷാല്‍ പരിപാടികളോടെ ആചരിക്കുന്നു. മറ്റു പല ക്ഷേത്രങ്ങളിലും മണ്ഡലച്ചിറപ്പ് ഭക്ത്യാദരപൂര്‍വം കൊണ്ടാടുന്നു
വീഡിയോ കാണുക
  1 | 2 | 3  >> 
ഫോട്ടോഗാലറി
ഫോട്ടോഗാലറി കാണുക
കൂടുതല്‍
ശബരിമല :സമഭാവനയുടെ ഇരിപ്പിടം
കല്ലും മുള്ളും കാലുക്കു മെത്ത !
പള്ളിക്കെട്ട് ശബരിമലയ്ക്ക് ...