പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ശബരിമല
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ശബരിമല :സമഭാവനയുടെ ഇരിപ്പിടം
sabarimala
WDWD
തീര്‍ത്തും ജ-നകീയനായ ദേവനാണ് ശബരിമലയിലെ ശ്രീ അയ്യപ്പന്‍. അവിടെ ജ-ാതിമതഭേദമന്യേ ആര്‍ക്കും പ്രവേശനമുണ്ട; അരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

അയ്യപ്പന്‍റെ പൂങ്കാവനം ജൈ-വ വൈവിധ്യത്തിന്‍റെ സങ്കേതമാണ്. പൂങ്കാവനം ഭക്ത്യാദരപൂര്‍വം സംരക്ഷിക്കുമ്പോള്‍ പരിസ്ഥിതിയും ജൈ-വവൈവിധ്യവുമാണ് സംരക്ഷിതമാവുന്നത്

ഭാരതീയമായ സമഭാവനയുടെ സന്ദേശമാണ് ശബരിമല നല്ക്കുന്നത്.ഹൈന്ദവ ദേവാലയം എന്നപോലെ മുസ്ലീമായ വാവരുടെ ഇരിപ്പിടവും സന്നിധാനത്തിലുണ്ട്.മതനിരപേക്ഷതയുടെ സങ്കേതമാണ് ശബരിമല

'ആദിത്യ ചന്ദ്രന്‍റെ കണ്ണഴകോടെ
ശ്രീമഹാദേവന്‍റെ മെയ്യഴകോടെ
ശംഖും കഴുത്തിലോ പൊന്നരയോടെ
ശ്രീ ധനുമാസത്തിലുത്തിരം നാളില്‍
പഞ്ചമിപ്പക്കം പിറന്നാളുണ്ണി '

ഇതു ഭൂതഗണനാഥന്‍ അയ്യപ്പനെക്കുറിച്ചുള്ള കവിവചനം. ധര്‍മശാസ്താവിന്‍റെ ഉത്പത്തിക്ക് പുരാവൃത്തങ്ങളെറെ. എന്നാല്‍ അയ്യപ്പനെ സമൂഹത്തിന്‍റെ ദൈവമാക്കി മാറ്റിയത് കേരളമാണ്.

അയ്യപ്പപുരാണങ്ങളില്‍ അഗ്രസ്ഥാനത്താണ് "ഭൂതനാഥോപാഖ്യാനം'. ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധര്‍മശാസ്താവിനെപ്പറ്റിയുള്ള കഥകള്‍ ഈ സംസ്കൃത ഗ്രന്ഥത്തില്‍ 15 അധ്യായങ്ങളിലായി വിവരിക്കുന്നു.

കാടും മേടും നിറഞ്ഞ പ്രദേശത്ത് അയ്യപ്പന് ക്ഷേത്രം പണിഞ്ഞത്, പുലികളെയും ചെടികളെയും അയ്യപ്പന്‍റെ തോഴരാക്കിയത്, മുസ്ലീം പ്രമാണിയായിരുന്ന വാവരെ ഇഷ്ട സഖാവാക്കിയത്. ക്രാന്തദര്‍ശികളായ പൂര്‍വികരായിരുന്നു . പരിസ്ഥിതി സംരക്ഷണവും മത സൗഹാര്‍ദ്ദവുംആണ്‍` ഇതിലൂടെ അവര്‍ കാംക്ഷിച്ചിരുന്നത് എന്നു വ്യക്തം.
കൂടുതല്‍
കല്ലും മുള്ളും കാലുക്കു മെത്ത !
പള്ളിക്കെട്ട് ശബരിമലയ്ക്ക് ...