പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ശബരിമല
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കല്ലും മുള്ളും കാലുക്കു മെത്ത !
പമ്പാവിളക്ക

മകരസംക്രമ പൂജയ്ക്ക് ഒരുദിവസം മുന്പ് പന്പാ തീരത്ത് പന്പാവിളക്ക് എന്ന ദിപോത്സവം നടക്കുന്നു.

ഉദയനനെ കീഴടക്കിയശേഷം പന്പാതീരത്തു നടത്തിയ വിജയാഘോഷത്തെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. വാഴപ്പോളയും കമുകിന്‍പോളയും മറ്റും കൊണ്ടുണ്ടാക്കിയ ചെറിയ ഓടങ്ങളില്‍ എണ്ണ വിളക്കുകള്‍ ഉറപ്പിച്ച് ഒഴുക്കിവിടുന്നു. പന്പയിലൂടെ ഒഴുകിപ്പോകുന്ന ആയിരക്കണക്കിനുള്ള ദീപങ്ങള്‍ മനോഹരമായ ദൃശ്യമാണ്.


നീലിമല കടന്നാല്‍ സ്വാമിയെ കാണാം

നീലിമലയിലേയ്ക്കുള്ള കയറ്റമാണ് ഇനിയുള്ളത്. പന്പാതീരത്തു നിന്ന് പന്പാഗണപതി ക്ഷേത്രത്തിലേക്കുള്ള പടികളാണ് ആദ്യം കയറേണ്ടത്. ഗണപതിക്ഷേത്രം നില്‍ക്കുന്ന സ്ഥലം ക്ഷേത്രസമുച്ചയമാണ്.

നീലിമല കയറ്റം ആരംഭിക്കുന്നതിനുമുന്പ് പന്തളം രാജാവിന്‍റെ പ്രതിനിധിയുടെ ആസ്ഥാനമുണ്ട്. അവിടെ നിന്ന് പ്രസാദമായി ഭസ്മം ലഭിക്കുന്നു. പന്പയില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം ഏഴ് കിലോമീറ്ററാണ്.

പടികളുള്ള പ്രധാന പാരന്പര്യപ്പാതയ്ക്കു പുറമെ വലതുവശത്തായി "ശ്രീ അയ്യപ്പന്‍ റോഡ്' എന്നു പേരുള്ള പടികള്‍ കെട്ടിയിട്ടില്ലാത്ത പാതയുണ്ട്. ഈ രണ്ടു മാര്‍ഗങ്ങളും ശരംകുത്തിയാലിന്‍റെ സമീപത്ത് സമ്മേളിക്കുന്നു.

ഇവിടെ നിന്ന് ശരം കുത്തിയാലിന് അരികിലൂടെയാണ് പ്രധാന മാര്‍ഗം. ചന്ദ്രാനന്ദന്‍ റോഡ് എന്ന് മറ്റൊരു മാര്‍ഗവും ഇവിടെ നിന്ന് സന്നിധാനത്തിലേയ്ക്കുണ്ട്. നീലിമല കയറ്റം ദുഷ്കരമായവര്‍ക്ക് നാലുപേര്‍ വഹിക്കുന്ന ഡോളികള്‍ ലഭ്യമാണ്‍`

 << 1 | 2 | 3   
കൂടുതല്‍
പള്ളിക്കെട്ട് ശബരിമലയ്ക്ക് ...