പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ശബരിമല
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കല്ലും മുള്ളും കാലുക്കു മെത്ത !
മുക്കുഴിയും കടന്ന് ..

ഇഞ്ചിപ്പാറക്കോട്ടയില്‍ നിന്ന് താഴേയ്ക്ക് മലഞ്ചെരിവിലൂടെയുള്ള ഒരു വലിയ ഇറക്കമാണ്. അത് അവസാനിക്കുന്നത് മുക്കുഴി എന്ന താഴ്വരയിലാണ്. ഇവിടെ ദേവീക്ഷേത്രവും ഗണപതിക്ഷേത്രവും ഉണ്ട്.

കരിമല കയറ്റം കഠിനമെന്‍റയ്യപ്പ !

മുക്കുഴിയില്‍ നിന്ന് നിബിഡവനങ്ങളിലൂടെ പതിനൊന്നു കിലോമീറ്റര്‍ യാത്ര ചെയ്ത് കരിമലയുടെ താഴ്വരയിലെത്താം. ഏഴു തട്ടുകളിലായിട്ടാണ് കരിമല. കരിമലയില്‍ കൊള്ളക്കാരനായ ഉദയനന്‍റെ ആസ്ഥാനമായിരുന്ന പ്രധാന കോട്ട ഉണ്ടായിരുന്നുവെന്ന് അയ്യപ്പന്‍ പാട്ടുകളില്‍ പറയുന്നു. വനദുര്‍ഗ, കരിമല നാഥന്‍, കൊച്ചു കടുത്ത എന്നീ ദേവകളെ ആരാധിക്കുന്ന സ്ഥാനങ്ങള്‍ കരിമലയുടെ മുകളിലുണ്ട്

വലിയാനത്താവളവും ചെറിയാനത്താവളവും

കരിമലയിറക്കത്തിന്‍റെ അവസാനത്തില്‍ തീര്‍ത്ഥാടകര്‍ വലിയാനത്താവളത്തില്‍ എത്തുന്നു. പന്തളത്ത് നിന്ന് തിരുവാഭരണം കൊണ്ടുവരുന്പോള്‍ അത് കുറച്ചു സമയം വയ്ക്കുവാനുള്ള പീഠം ഇവിടെ ഉണ്ട്. പന്പയുടെ കൈവഴിയുടെ തീരത്താണ് വലിയാനത്താവളം. വലിയാനത്താവളത്തില്‍ നിന്നും അല്പം കൂടി നടക്കുന്പോള്‍ തീര്‍ത്ഥാടകര്‍ ചെറിയാനത്താവളത്തില്‍ എത്തുന്നു.


പാപനാശിനി പമ്

""പന്പാ സരസ്തടം ലോകമനോഹരം'' എന്ന് എഴുത്തച്ഛന്‍ പന്പാതീരത്തെ വര്‍ണ്ണിക്കുന്നു. രാമായണവുമായി ബന്ധപ്പെട്ട പല പുണ്യസ്ഥലങ്ങളും പന്പയ്ക്കു ചുറ്റുമുണ്ട്. നദിയുടെ ഒരു കിലോമീറ്റര്‍ മുകളിലാണ് കല്ലാറും കക്കാട്ടാറും പന്പയുമായി ചേരുന്ന ത്രിവേണി സംഗമം.

ഇവിടെ ഒരു പാറയില്‍ മനുഷ്യപാദത്തെ അനുസ്മരിപ്പിക്കുന്ന അടയാളം പതിഞ്ഞിരിക്കുന്നു. "രാമപാദം' എന്ന് അറിയപ്പെടുന്ന ഇത് ശ്രീരാമന്‍റെ പാദമുദ്രയാണെന്ന് വിശ്വസിക്കുന്നു.

തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് പന്പാസദ്യ പ്രധാന അനുഷ്ഠാനമാണ്. ശബരിമലയുടെ വിമോചനത്തിനുശേഷം അയ്യപ്പന്‍ തന്‍റെ സൈന്യങ്ങള്‍ക്കായി പന്പാതീരത്ത് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയെ ഇത് അനുസ്മരിപ്പിക്കുന്നു.

 << 1 | 2 | 3  >> 
കൂടുതല്‍
പള്ളിക്കെട്ട് ശബരിമലയ്ക്ക് ...