പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ശബരിമല
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കല്ലും മുള്ളും കാലുക്കു മെത്ത !
തീര്‍ത്ഥാടനത്തിന്‍റെ ആദ്യ ഘട്ടമായ മണ്ഡലക്കാലത്ത് (വൃശ്ചികം 1 മുതല്‍ ധനു 11 വരെ) വനപാതയിലൂടെ പോകുന്ന തീര്‍ത്ഥാടകര്‍ കുറവാണ്. ജനുവരി ഒന്നു മുതല്‍ തുടങ്ങുന്ന മകരവിളക്കു കാലത്ത് പതിനായിരക്കണക്കിനു ജനങ്ങള്‍ ഈ പാതയിലൂടെ തീര്‍ത്ഥാടനം നടത്തുന്നു. എരുമേലി കഴിഞ്ഞ് ഇരുന്പുന്നിക്കരയില്‍ നിന്ന് തീര്‍ത്ഥാടകര്‍ കാട്ടിലേക്ക് കടക്കുന്നു.

ശ്രീ അയ്യപ്പന്‍റെ പൂങ്കാവനമെന്നറിയപ്പെടുന്ന പുണ്യഭൂമിയിലൂടെ നഗ്നപാദരായാണ് തീര്‍ത്ഥാടനം. വനത്തിനുള്ളില്‍ പ്രവേശിച്ച് മൂന്ന് കിലോമീറ്ററോളം നടന്നു കഴിയുന്പോള്‍ അരശുമുടിക്കോട്ട എന്ന സ്ഥലത്തെത്തുന്നു. അയ്യപ്പനും സൈന്യങ്ങളും വിശ്രമിച്ച സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. വനപാലകരായ ദേവന്മാരെയാണ് ഇവിടെ ആരാധിക്കുന്നത്.

ഇടത്താവളമായി കാളകെട്ടി

എരുമേലിയില്‍ നിന്ന് 11കിലോമീറ്ററോളം നടന്നു കഴിയുന്പോള്‍ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കാളകെട്ടിയില്‍ എത്തുന്നു. അവിടേക്കുള്ള യാത്രയില്‍ രണ്ടു കയറ്റങ്ങളുണ്ട്. മഹിഷിയുടെ വധത്തിനുശേഷം അയ്യപ്പന്‍ നടത്തിയ വിജയനൃത്തം കാണാന്‍ വന്ന ശിവന്‍ വാഹനമായ കാളയെ ആഞ്ഞിലി മരത്തില്‍ കെട്ടിയതിനാലാണ് ഇവിടം കാളകെട്ടി എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.

അഴുതയില്‍ പ്രാണന് പുണ്യാഹം

കാളകെട്ടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അഴുത. അഴുതയുടെ തീരത്ത് ഒരു ചെറിയ ക്ഷേത്രസമുച്ചയമുണ്ട്. തീര്‍ത്ഥാടകര്‍ ഇവിടെ നടത്തുന്ന ആഴി പൂജ പ്രധാനമാണ്. തീര്‍ത്ഥാടനത്തിന്‍റെ ഭാഗമാണ് അഴുതാ നദിയിലെ പുണ്യസ്നാനം.

നദിയില്‍ മുങ്ങി കല്ലെടുത്ത് കല്ലിടും കുന്നില്‍ ഇടുന്നത് തീര്‍ത്ഥാടനത്തിലെ അനുഷ്ഠാനമാണ്. സ്നാനത്തിനുശേഷം നദി കുറുകെ കടന്ന് തീര്‍ത്ഥാടകര്‍ അക്കരെ കയറുന്നു. പിന്നെ മൂന്നു കിലോമീറ്ററോളം അഴുതമേട് എന്നറിയപ്പെടുന്ന ഇത് ശബരിമല തീരത്ഥയാത്രയിലെ മൂന്നു പര്‍വ്വതങ്ങളില്‍ ഒന്നാണ്.

കല്ലിടും കുന്ന

അഴുതമേട് കയറ്റം അവസാനിക്കുന്നത് കല്ലിടും കുന്നിലാണ്. അഴുതാ നദിയില്‍ നിന്ന് എടുത്ത കല്ല് തീര്‍ത്ഥാടകര്‍ ഭക്തിപൂര്‍വ്വം കല്ലിടും കുന്നില്‍ നിക്ഷേപിച്ച് കര്‍പ്പൂരദീപം കത്തിക്കുന്നു.

ഇഞ്ചിപ്പാറക്കോട്

കല്ലിടും കുന്നില്‍ നിന്ന് ഏറെക്കുറെ ഒരു സമതല പ്രദേശത്തുകൂടി അല്പദൂരം നടക്കുന്പോള്‍ ഇഞ്ചിപ്പാറക്കോട്ടയില്‍ എത്തുന്നു. ഇവിടെയായിരുന്നു ഉദയനന്‍റെ പ്രധാനകോട്ട സ്ഥിതി ചെയ്തിരുന്നത്.

  1 | 2 | 3  >> 
കൂടുതല്‍
പള്ളിക്കെട്ട് ശബരിമലയ്ക്ക് ...