പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > 2007-തിരിഞ്ഞുനോട്ടം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുകേഷ്അംബാനി ഏറ്റവുംവലിയ പണക്കാരനായി
എ.കെ.ജെ അയ്യര്‍

Mukesh Ambani
PROPRO
ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ എന്ന ഖ്യാതി ഒരു ഇന്ത്യക്കാരന് ലഭിച്ചു എന്നതാണ് 2007 ലെ ധനകാര്യ ഓഹരി വിപണി മേഖലയിലെ പ്രധാന വിഷയങ്ങളില്‍ ഒന്ന്. ഈ നേട്ടം ഒക്‍ടോബര്‍ 29 ന് വിപണിയിലുണ്ടായ മാറ്റം കൊണ്ട് കൈവന്ന താത്കാലിക നേട്ടമായിരുന്നു.

ഓഹരി വിപണിയിലെ വന്‍ മുന്നേറ്റമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ എന്ന നിലയിലേക്ക് എത്തിച്ചത്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സിനെയാണ് മുകേഷ് അംബാനി പിറകിലാക്കിയത് എന്നത് മറ്റൊരു കാര്യം.

ഇക്കൂട്ടത്തില്‍ മെക്സിക്കന്‍ വ്യവസായി കാര്‍ലോസ് സ്ലിം, പ്രമുഖ നിക്ഷേപകന്‍ വാറന്‍ ബഫറ്റ് എന്നിവരും മുകേഷിനു പിന്നിലായി. ആഭ്യന്തര ഓഹരി വിപണിയില്‍ ഉണ്ടായ വന്‍ കുതിച്ചുകയറ്റമാണ് മുകേഷ് അംബാനിയുടെ ആസ്തി ഗണ്യമായി ഉയരാനിടയാക്കിയത്.

2007 ഒക്‍ടോബര്‍ 29 തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ ഉണ്ടായ ഉയര്‍ച്ച അനുസരിച്ച് മുകേഷിന്‍റെ ആസ്തി 63.2 ബില്യന്‍ ഡോളര്‍ അഥവാ 2,49,108 കോടി രൂപയായി ഉയര്‍ന്നു. അതേ സമയം ബില്‍ ഗേറ്റ്‌സിന്‍റെ ആസ്തിയാവട്ടെ 62.29 ബില്യന്‍ ഡോളറായിരുന്നു

ഓഹരി വിപണിയിലെ ഉയര്‍ച്ച കാര്‍ലോസ് സ്ലിമ്മിനെ ലോക പണക്കാരില്‍ രണ്ടാം സ്ഥാനത്തെത്തിച്ചിട്ടുണ്ട്. നേരിയ വ്യത്യാസത്തിലാണ് കാര്‍ലോസ് ബില്‍ ഗേറ്റ്‌സിനെ പിന്തള്ളിയിരിക്കുന്നത്. അതേ സമയം ഒരു സമയത്ത് ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ എന്ന ഖ്യാതി നേടിയിട്ടുള്ള വാറന്‍ ബഫറ്റിന്‍റെ ആസ്തി 56 ബില്യന്‍ ഡോളറായി കുറയുകയും ചെയ്തു.

മുകേഷിന്‍റെ ആകെ ആസ്തി 2,49,000 കോടി രൂപയാണ്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ മുകേഷിനുള്ള 50.98 ശതമാനം ഓഹരിയും (2,10,000 കോടി രൂപ) ഉള്‍പ്പെടുന്നു.

ഇതിനൊപ്പം മുകേഷിന്‍റെ സഹോദരന്‍ അനില്‍ അംബാനിയുടെ ആസ്തിയും വന്‍ തോതില്‍ ഉയര്‍ന്നു എന്നതാണ് വാസ്തവം. ധിരുബായി അംബാനിയുടെ ഇരു പുത്രന്മാരുടെയും ആസ്തി ഒന്നിച്ച് പറയുകയാണെങ്കില്‍ ഇവരാണ് ലോകത്തിലെ ഏറ്റവും വലിയ ധനിക കുടുംബം.

ഒരു കാലത്ത് ഇന്ത്യയിലെ പണക്കാരില്‍ ഏറ്റവും വലിയത് ടാറ്റയോ ബിര്‍ളയോ വലുത് എന്ന് ചോദിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ ഒരേ ഒരു ഉത്തരമേയുള്ളു - മുകേഷ് അംബാനിയും അനില്‍ അംബാനിയും ചേര്‍ന്ന അംബാനി കുടുംബം.

അമേരിക്കന്‍ വാണിജ്യ മാസികയായ ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന ഖ്യാതി നേടിയ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിനെ സെപ്തംബര്‍ 26 ന് മുകേഷ് അംബാനി പിന്തള്ളിയിരുന്നു. ലോക പണക്കാരില്‍ അഞ്ചാം സ്ഥാനമുള്ള ലക്ഷ്മി മിത്തലിന്‍റെ ആസ്തി 50.9 ബില്യന്‍ ഡോളറാണ്.

കൂടുതല്‍
ചിക്കുന്‍‌ ഗുനിയയും പകര്‍ച്ചപ്പനിയും പിന്നെ....
ഓഹരി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് 2007 ല്‍
മുന്നാര്‍ ഒഴിപ്പിക്കല്‍: ഒരു ഫ്ലാഷ്ബാക്ക്
2007 - കമ്പനി ഏറ്റെടുക്കലുകളുടെ വര്‍ഷം
അവിസ്മരണീയമായ ട്വന്‍റി ലോകകപ്പ്
ക്രിക്കറ്റ്.. ഇന്ത്യയുടെ ആവേശം തീരുന്നില്ല