പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > 2007-തിരിഞ്ഞുനോട്ടം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓഹരി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് 2007 ല്‍
എ.കെ.ജെ.അയ്യര്‍

ആഭ്യന്തര ഓഹരി വിപണിയിലെ പ്രധാന വിപണിയായ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 2007 ല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവിന് ഇരയായി. 2007 ഒക്‍ടോബര്‍ 17 നായിരുന്നു ഈ സംഭവം. 1700 പോയിന്‍റിന്‍റെ ഇടിവാണ് ഇടവേളയില്‍ ഉണ്ടായത്.

അതുപോലെ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 20,000 എന്ന കടമ്പ കടന്നതും ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റി 6,000 കടന്നതും 2007 ല്‍ തന്നെയാണ്. പല ഉയര്‍ച്ചകള്‍ക്കും താഴ്ചകള്‍ക്കും സാക്ഷിയായി എന്നതാണ് വിപണിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ ഒന്ന്.

ആഭ്യന്തര ഓഹരി വിപണിയില്‍ സാധാരണ രീതിയിലുള്ള ഉയര്‍ച്ചയും താഴ്ചയും അടിക്കടി ഉണ്ടാകും എങ്കിലും വന്‍ ഇടിവുകള്‍ വളരെ ചുരുക്കമായേ ഉണ്ടാവാറുള്ളൂ. അതിനു വിവിധ കാരണങ്ങള്‍ കാണാമെങ്കിലും ഇത്തരം സന്ദര്‍ഭങ്ങള്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം വരുത്തിവയ്ക്കുന്നു.

ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുമാറി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍ തോതില്‍ ആഭ്യന്തര ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയും പെട്ടന്നു തന്നെ പിന്‍‌വലിക്കുകയും ചെയ്യുന്നു എന്ന കാരണത്താല്‍ വിപണിയുടെ നിയന്ത്രണം തന്നെ അവരുടെ കൈയില്‍ പെട്ടിരിക്കുകയാണെന്ന് ആരോപണവും ഈ വര്‍ഷം ഉണ്ടായി. ഇതിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന നിലവന്നു.

അതുപോലെ തന്നെ ആഗോള ഓഹരി വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആഭ്യന്തര ഓഹരി വിപണിയിലും പ്രതിഫലിക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. ഇതിനനുസരിച്ച് വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടാവുകയും ചെയ്തു.

ഇത്തരത്തില്‍ ആഭ്യന്തര ഓഹരി വിപണിയിലെ പ്രധാന വിപണികളില്‍ ഒന്നായ മുംബൈ ഓഹരി വിപണിയില്‍ ബുധനാഴ്ച 2007 ഒക്‍ടോബര്‍ പതിനേഴിന് വിപണിയുടെ ഇടവേളയില്‍ ഉണ്ടായ കനത്ത ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലുതാണെന്നാണ് ഓഹരി വൃത്തങ്ങള്‍ പറയുന്നത്. ഏകദേശം 1,700 പോയിന്‍റിന്‍റെ ഇടിവാണ് 2007 ഒക്‍ടോബര്‍ 17 നുണ്ടായത്. ഈ ദിവസം വിപണിയുടെ നിശ്ചിത ശതമാനത്തിലേറെ ഇടിവുണ്ടായതിനാല്‍ ഒരു മണിക്കൂറോളം നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയും ഉണ്ടായി.

പ്രധാന വിപണി ഇടിവുകള്‍

2006 മേയ് 18 : 826 പോയിന്‍റ് നഷ്ടപ്പെട്ട് 11,391 ലെത്തി
2007 ഒക്‍ടോ.18 : 717 പോയിന്‍റ് നഷ്ടപ്പെട്ട് 17,998. ലെത്തി
1992 ഏപ്രില്‍ 28 : 570 പോയിന്‍റ് നഷ്ടപ്പെട്ട് 3,870 ലെത്തി
2004 മേയ് 17 : 565 പോയിന്‍റ് നഷ്ടപ്പെട്ട് 4,505 ലെത്തി
2006 മേയ് 15 : 463 പോയിന്‍റ് നഷ്ടപ്പെട്ട് 11,822 ലെത്തി
2006 മേയ് 22 : 457 പോയിന്‍റ് നഷ്ടപ്പെട്ട് 10,482 ലെത്തി
2006 മേയ് 19 : 453 പോയിന്‍റ് നഷ്ടപ്പെട്ട് 10,939 ലെത്തി
2000 ഏപ്രില്‍4 : 361 പോയിന്‍റ് നഷ്ടപ്പെട്ട് 4,691 ലെത്തി
1992 മേയ് 12 : 334 പോയിന്‍റ് നഷ്ടപ്പെട്ട് 3,086 ലെത്തി
2004 മേയ് 14 : 330 പോയിന്‍റ് നഷ്ടപ്പെട്ട് 5,070 ലെത്തി
1992 മേയ് 6 : 327 പോയിന്‍റ് നഷ്ടപ്പെട്ട് 3,561 ലെത്തി

കൂടുതല്‍
മുന്നാര്‍ ഒഴിപ്പിക്കല്‍: ഒരു ഫ്ലാഷ്ബാക്ക്
2007 - കമ്പനി ഏറ്റെടുക്കലുകളുടെ വര്‍ഷം
അവിസ്മരണീയമായ ട്വന്‍റി ലോകകപ്പ്
ക്രിക്കറ്റ്.. ഇന്ത്യയുടെ ആവേശം തീരുന്നില്ല