പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > 2007-തിരിഞ്ഞുനോട്ടം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
2007 - കമ്പനി ഏറ്റെടുക്കലുകളുടെ വര്‍ഷം

Tata group
WDWD
ഇന്ത്യന്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ വിദേശ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതില്‍ 2007 ല്‍ നടന്ന സംഭവങ്ങള്‍ ഏറെയാണ്. രാജ്യത്തെ വന്‍ വ്യസായികളിലൊന്നായ ടാറ്റാ ഗ്രൂപ്പ് യൂറോപ്പിലെ കോറസ് സ്റ്റീല്‍ കമ്പനി ഏറ്റെടുത്തതാണ് ഈ രംഗത്ത് പ്രധാനപ്പെട്ട ഒന്ന്.

കോറസ് സ്റ്റീല്‍ കമ്പനി ഏറ്റെടുക്കുന്നതിനായി ടാറ്റാ ഗ്രൂപ്പ് ലാറ്റിന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഒട്ടേറെ സ്ഥാപനങ്ങളോടെ വന്‍ മത്സരമാണ് നടത്തേണ്ടി വന്നത്. കോറസ് ഏറ്റെടുക്കുന്നതിനായി ടാറ്റാ ഗ്രൂപ്പ് നല്‍കേണ്ടിവന്നത് കോടിക്കണക്കിന് ഡോളറാണെന്നാണ് കണക്കാക്കുന്നത്.

എന്തായാലും കോറസ് സ്റ്റീല്‍ ഏറ്റെടുത്തതോടെ ടാറ്റയുടെ മൊത്തം വരുമാനം 44.2 ശതമാനം കണ്ട് വര്‍ദ്ധിച്ചു. 2007-08 ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസ കാലയളവില്‍ കമ്പനിയുടെ മൊത്തം വിറ്റുവരവ്‌ 31155 കോടി രൂപയായി ഉയര്‍ന്നു. ഇതോടൊപ്പം കമ്പനിയുടെ പ്രവര്‍ത്തന ലാഭം 186 ശതമാനം ഉയര്‍ന്ന്‌ 4904 കോടി രൂപയായി.

അതുപോലെ നികുതിക്കു മുമ്പുള്ള അറ്റാദായം 111 ശതമാനം ഉയര്‍ന്ന്‌ 3157 കോടി രൂപയായിട്ടുമുണ്ട്‌.
അതെ സമയം ഇക്കാലയളവിലെ കമ്പനിയുടെ പലിശച്ചെലവ്‌ 892 കോടി രൂപയാണ്‌. ഇതില്‍ 725 കോടി രൂപ കോറസ്‌ ഏറ്റെടുക്കാന്‍ എടുത്ത വായ്പയുടെ പലിശയാണ്‌ എന്നതാണ്‌ മറ്റൊരു ശ്രദ്ധേയമായ കാര്യം.

ഇതിനു സമാനമായ മറ്റൊരു ഏറ്റെടുക്കലാണ് വിദേശ ഇന്ത്യക്കാരനും ലണ്ടനിലെ ഏറ്റവും വലിയ പണക്കാരനുമായ ലക്ഷ്മി മിത്തല്‍ ലക്സംബര്‍ഗ്ഗിലെ ആര്‍സീലര്‍ സ്റ്റീല്‍ കമ്പനി ഏറ്റെടുത്ത സംഭവം. വന്‍ തുക നല്‍കിയാണ് മിത്തല്‍ ഗ്രൂപ്പ് ആര്‍സീലര്‍ സ്വന്തമാക്കിയത്. ഇതിനായി മിത്തല്‍ ഗ്രൂപ് ഏറേ പണം ചെലവാക്കേണ്ടി വനു.

എന്തായാലും ഏറ്റെടുക്കലിലൂടെ മിത്തല്‍ കമ്പനിയുടെ വരുമാനം 2006-07 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍, അതായത്, 2007 ജനുവരി- മാര്‍ച്ച് കാലത്ത്, കമ്പനിയുടെ അറ്റാദായം 230 കോടി ഡോളറായി ഉയര്‍ന്നു. അതേ സമയം 2005-06 സമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 160 കോടി ഡോളറായിരുന്നു.

കമ്പനിയുടെ ഇക്കാലയളവിലെ മൊത്തം വിറ്റുവരവ് 2450 കോടി ഡോളറായി ഉയര്‍ന്നിട്ടുണ്ട്. അതുപോലെ ഇക്കാലയളവിലെ കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 350 കോടി ഡോളറായും ഉയര്‍ന്നു എന്ന് മിത്തല്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍
അവിസ്മരണീയമായ ട്വന്‍റി ലോകകപ്പ്
ക്രിക്കറ്റ്.. ഇന്ത്യയുടെ ആവേശം തീരുന്നില്ല