പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ > റിപ്പബ്ലിക് ദിനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യ റിപ്പബ്ളിക്ക് ആയി
WD
ബ്രീട്ടിഷിന്ത്യയിലെ നാട്ടുരാജ്യങ്ങളോ കമ്മീഷണര്‍ ഭരിച്ചിരുന്ന പ്രാവിശ്യകളോ ആണ് ഗ്രൂപ്പ് "സി' യിലെ സംസ്ഥാനങ്ങളായ അജ്മീര്‍, ബീലാസ്പൂര്‍, ഭോപ്പാല്‍, ഡല്‍ഹി, കച്ച്, കൂര്‍ഗ്, കൂച്ച് ബീഹാര്‍, ത്രിപുര, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ് എന്നീ പത്തെണ്ണം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെയും ഈ ഗ്രൂപ്പില്‍പ്പെടുത്തി. പ്രസിഡണ്ട് നിയമിക്കുന്ന ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍മാരായിരിക്കും ഇവയുടെ ഭരണാധികാരികള്‍.

ഭരണഘടന പ്രകാരം നിയമനത്തില്‍ പരമാധികാരം ലോക് സഭ, രാജ്യ സഭ എന്നീ രണ്ടു സഭകളുളള പാര്‍ലമെന്‍റിനാണ്. 21 വയസു തികഞ്ഞ ( ഇപ്പോള്‍ 18) എല്ലാം പൗരന്മാര്‍ക്കും വോട്ടവകാശം.

ഭരണഘടനയിലെ പതിനേഴാം ഖണ്ഡിക അയിത്തം നിരോധിച്ചു.

രാജേന്ദ്രപ്രസാദിന്‍റെ അധ്യക്ഷതയിലുളള ഭരണഘടനാനിര്‍മ്മാണസമിതി പൂര്‍ത്തിയാക്കി സമര്‍പ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത് 1949 നവം 26 നാണ്

1946 മെയിലാണ് ഭരണഘടനനിര്‍മ്മാണസഭ നിലവില്‍ വന്നത്. പ്രവിശ്യാനിയമനിര്‍മ്മാണസഭകളില്‍ നിന്നുളള 292 അംഗങ്ങളും നാട്ടുരാജ്യങ്ങളില്‍ നിന്നുളള 93 അംഗങ്ങളും ഉള്‍പ്പൈടെ 385 അംഗങ്ങളായിരുന്നു ആദ്യം സഭയില്‍.

മുസ്ളിം ലീഗ് പാകിസ്ഥാന്‍ വാദവുമായി നീങ്ങിയതോടെ 1947 ഒക്ടോബറില്‍ അംഗസംഖ്യ 299 ആക്കി. കരട് നിര്‍മ്മാണക്കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബി. ആര്‍. അംബേദ്കര്‍ ഭരണഘടനാ രൂപീകരണത്തില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ്.

<< 1 | 2 
കൂടുതല്‍
ദേശീയഗാനങ്ങള്‍
ദേശീയ പതാക