നാടിന് വേണ്ടി ജീവത്യാഗം ചെയ്യുക എന്നത് മഹത്തായ കര്‍മ്മമാണ്. അതിനൊപ്പം അശോകചക്രം കൂടി ലഭിക്കുമ്പോള്‍ ആ സൈനികന്റെ സേവനത്തിന് രാഷ്ട്രം നല്കുന്ന മതിയായ ആദരമാണിത്. ഇപ്രാവശ്യം അശോകചക്രത്തിന് ഒരു മലയാളി കൂടി അര്‍ഹനായി. മലയാളിയായ ഇന്ത്യന്‍ സേനയിലെ പാര ട്രൂപ്പ് രണ്ടിലെ അംഗമായിരുന്ന ക്യാപ്റ്റന്‍ ഹര്‍ഷനാണ് മരണാനന്തര ബഹുമതിയായി അശോക ചക്ര ലഭിക്കുന്നത്.
അശോക ചക്ര ലഭിക്കുന്ന ഏറ്റവും പ്രായ കുറഞ്ഞ സൈനികനാണ് ക്യാപ്റ്റന്‍ ഹര്ഷന്. യുദ്ധേതര സന്ദര്‍ഭത്തില്‍ ഒരു സൈനികന് നല്കുന്ന ഏറ്റവും ഉന്നതമായ പുരസ്കാരമാണ് അശോക ചക്രം. സ്വാതന്ത്ര്യത്തിന് ശേഷം നാല്പതോളം പേര്‍ക്ക്