പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ > ഓസ്കാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബാര്‍ഡം മികച്ച സഹനടന്‍
ബ്രിട്ടീഷ് നടി ടില്‍ഡാ സ്വിന്‍റനാണ് മികച്ച സഹനടി
Javier baradem supportting actor
WDWD
Tilda Swinton
WDWD
ജാവിയര്‍ ബാര്‍ഡമിനും റ്ടില്‍‌ഡാസ്വിന്‍റനും മികച്ച സഹനടനും നടിക്കുമുള്ള ഓസ്കര്‍ ലഭിച്ചു.

“നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍” എന്ന ചിത്രത്തില്‍ വതരിപ്പിച്ച നിഷ്ഠൂരനായ പരമ്പര കൊലപാതകിയുടെ വേഷമാണ് ബാര്‍ഡത്തെ ഉയരങ്ങളില്‍ എത്തിച്ചത്.

ബ്രിട്ടീഷ് നടി ടില്‍ഡാ സ്വിന്‍റനാണ് മികച്ച സഹനടിക്കുള്ള ഓസ്കര്‍ കരസ്ഥമാക്കിയത്. “മൈക്കല്‍ ക്ലേടണ്‍” എന്ന ചിത്രത്തിലെ എക്സിക്യൂട്ടീവിന്‍റെ വേഷമാണ് ഇവരെ സിനിമയുടെ മികച്ച അംഗീകാരം നേടാന്‍ അര്‍ഹയാക്കിയത്.

ഒരു എലിയുടെ കഥ പറയുന്ന “റാറ്റാറ്റൊയ്‌ലി” എന്ന പ്രേക്ഷകാംഗീകാരം നേടിയ ചിത്രം ഏറ്റവും മികച്ച അനിമേഷന്‍ സിനിമയ്ക്കുള്ള ഓസ്കാര്‍ സ്വന്തമാക്കി. ഹൃദയഹാരിയായ ദൃശ്യ അനുഭവങ്ങള്‍ നല്‍കിയ “ ഗോള്‍ഡന്‍ കോമ്പസ്” മികച്ച ദൃശ്യാനുഭവത്തിനുള്ള (വിഷ്വല്‍ ഇഫക്ട്) അവാര്‍ഡും “സ്വീനി ടോഡ്” കലാസംവിധാനത്തിനുള്ള ഓസ്കറും സ്വന്തമാക്കി.

“നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍” എന്ന ചിത്രമാണ് ഏറ്റവും കൂടുതല്‍ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയത്. ഇത് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കുമെന്നാണ് വിലയിരുത്തുന്നത്.



കൂടുതല്‍
ഓസ്കാര്‍ മികച്ച നടിക്കുവേണ്ടി ശക്തമായ പോരാട്ടം
ഗോണ്‍ ബേബി ഗോണ്‍ ഭാഗ്യം കൊണ്ടു വരുമോ?
ജൂലി ക്രിസ്റ്റിക്ക് ഒരിക്കല്‍ കൂടി അംഗീകാരം
കേറ്റ് ബ്ലന്‍ഷെറ്റ് മികച്ച സഹനടിയാകുമോ?
ആഹ്ലാദത്തോടെ റൂബി
ആദ്യ ഒസ്കാര്‍ തേടി സവോറിസ്
മറ്റുള്ളവ
മരിയന്‍ കോട്ട്ലാര്‍ഡ്:ഫ്രഞ്ച് വസന്തം