1 ക്ലൂനിയെന്ന സര്‍വകലാവല്ലഭന്‍!
ജോര്‍ജ് തിമോത്തി ക്ലൂനി. കച്ചവട സിനിമയിലൂടെയും ആര്‍ട്ട് സിനിമകളിലൂടെയും ആത്മാവിഷ്‌കാര പ്രകടനങ്ങള്‍ നടത്തുന്ന നടന്‍;
അമേരിക്കക്കാരനായ ഈ നടന്‍ നിരവധി കച്ചവട സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതു പോലെ അദ്ദേഹം രാഷ്‌ട്രീയ, സാമൂഹിക സിനിമകളുടെ സംവിധായകനും നിര്‍മ്മാതാവുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് 46 വയസ്സുള്ള അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്.
ലോകം ഇപ്പോള്‍ ശ്വാസം അടക്കി കാത്തിരിക്കുകയാണ്. ‘മൈക്കേല്‍ ക്ലെയ്ടണി‘ലെ അഭിനയത്തിന് അദ്ദേഹത്തെ ഓസ്‌കാര്‍ ദൈവം കടാക്ഷിക്കുമോയെന്ന്. വാഹനപകടത്തില്‍ പരിക്കേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം അവസാനിക്കുമെന്ന് പലരും കരുതി. എന്നാല്‍, അദ്ദേഹം ഉയര്‍ത്തെഴുന്നേറ്റു. യു.എന്‍ സമാധാനദൌത്യ പ്രതിനിധിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
2 ലൂയിസിന്‍റെ നാടക കരുത്ത് നാടകാനുഭവത്തിന്‍റെ മൂശയില്‍ തെളിഞ്ഞവനാണ് ഡാനിയല്‍ ലേ ലൂയിസെന്ന ബ്രിട്ടീഷ് നടന്‍. ചപ്പു ചവറ് സിനിമകളില്‍ അഭിനയിക്കുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. വളരെ ആലോചിച്ചതിനു ശേഷമേ ലൂയിസ് വേഷങ്ങള്‍ തെരഞ്ഞെടുക്കാറുള്ളൂ.
റിച്ചാര്‍ഡ് ആറ്റന്‍ ബോയുടെ ഗാന്ധിയിയില്‍ ചെറിയ വേഷം അഭിനയിച്ചിട്ടുണ്ട്. ‘ദേര്‍ വില്‍ ബി ബ്ലഡി‘ലെ അഭിനയത്തിനാണ് ലീയിസിനെ ഓസ്‌കാര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഇതിലെ അഭിനയത്തിന് ലൂയിസിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിച്ചിരുന്നു.
ബ്രിട്ടീഷ് ഫുട്‌ബോള്‍ ക്ലബായ മില്‍വാല്ലിന്‍റെ കടുത്ത ആരാധകനായ ലീയിസ് തന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചേ തുറന്ന് പറയാറുള്ളൂ.
3 ടോമി 61 !
61 വയസ്സുക്കാരന്‍റെ കിതപ്പൊന്നും ടോമി ലീ ജോണ്‍സന്‍റെ അഭിനയത്തില്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുകയില്ല. 1970 ലവ് സ്‌റ്റോറിയെന്ന സിനിമയിലാണ് അദ്ദേഹം അരങ്ങേറ്റം നടത്തിയത്.
|