പടിഞ്ഞാറന്‍ ടെക്സാസിലെ മരുപ്രദേശങ്ങളില്‍ എമ്പതുകളില്‍ നടക്കുന്ന മയക്ക് മരുന്ന് ഇടപാടുമായി ബന്ധപ്പെട്ടതാണ് ജോയല്‍ ഏഥന്‍ കോയെന്‍ സഹോദരന്‍മാര്‍ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന നോ കണ്‍ട്രി ഫോര്‍ ഓഡ് മെന്‍. കോര്‍ മാക്ക് മക് കാര്‍ത്തിയുടെ നോവലിന്‍റെ ചലച്ചിത്ര രൂപാന്തരമാണിത്.
അവസരങ്ങളേയും വിധിയേയും സംബന്ധിക്കുന്നതാണ് ഇതിലെ ഇതിവൃത്തം. കോയന്‍ സഹോദരന്‍മാരുടെ ഏറ്റവും മികച്ച ചിത്രം ഇതാണെന്ന് നിരൂപകര്‍ വിലയിരുത്തുന്നു. മികച്ച സഹനടനും മികച്ച തിരക്കഥയ്ക്കുമുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഈ ചിത്രം നേരത്തേ നേടിയിട്ടുണ്ട്.
മികച്ച സംവിധായകര്‍, മികച്ച ചിത്രം എന്നീ നിലകളിലാണ് നോ കണ്‍ട്രി ഫോര്‍ ഓഡ് മെന്‍ ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.
|