ഒരു നിയമ ബന്ധ സിനിമയാണ് മൈക്കല്‍ ക്ലേറ്റണ്‍. സ്വന്തം സഹപ്രവര്‍ത്തകന്‍റെ മനോവിഭ്രാന്തിയേയും തന്‍റെ നിയമ സ്ഥാപനത്തിലെ പ്രധാന കക്ഷി നടത്തുന്ന അഴിമതിയുടേയും നൂലാമാലകളില്‍ പെട്ടുഴലുന്ന അറ്റോര്‍ണി മൈക്കല്‍ ക്ലേറ്റണിന്‍റെ കഥായാണ് ഈ സിനിമയില്‍ വിഖ്യാത നടന്‍ ജോര്‍ജ്ജ് ക്ലൂനി മൈക്കല്‍ ക്ലേറ്റണ്‍ എന്ന അറ്റോണിയും ചൂതാട്ട ആസക്തനുമായി അഭിനയിക്കുന്നത്.
കാല്‍നടക്കാരനെ കാറുകൊണ്ടിടിച്ച സഹപ്രവര്‍ത്തകന്‍റെ ഒരു പ്രധാന കക്ഷിയെ കണ്ടു മടങ്ങുമ്പോള്‍ ക്ലേറ്റണ്‍ കുറച്ചു കുതിരകളെ കാണുന്നു. അയാള്‍ കാര്‍ നിര്‍ത്തി കുതിരകളെ കാണായായി ഒരു കുന്നുകയറി പോകുന്നു. കുതിരകളെ കണ്ടുകൊണ്ടിരിക്കെ സ്വന്തം കാര്‍ ഒരു അഗ്നിഗോളമായി മാറുന്നത് കാണേണ്ടിവന്നു.
സുഹൃത്തിന്‍റെ മരണം ക്ലേറ്റണെ പല വിഷയങ്ങളിലേക്കും കൊണ്ടുചെന്നെത്തിക്കുന്നു. അദ്ദേഹത്തിന്‍റെ ജീവനു തന്നെ ഭീഷണിയാവുന്ന വിധം പല അപകടങ്ങളിലും ചെന്നു ചാടുന്നു.
|