ജാസന്‍ റൈറ്റ്‌മാന്‍ സംവിധാനം ചെയ്ത നര്‍മ്മപ്രധാനമായ കഥാചിത്രമാണ് ജൂനോ. ജൂനോ എന്ന പതിമൂന്നുകാരിയായി എല്ലെന്‍ പേജ് ആണ് അഭിനയിക്കുന്നത്. അവിചാരിതമായി ഗര്‍ഭിണിയാവുന്ന പെണ്‍കുട്ടി ആ അവസ്ഥയെ നേരിടുന്നതാണ് ജൂനോയിലെ ഇതിവൃത്തം. മൈക്കെല്‍ സെര, ജെന്നിഫര്‍ ഗ്രാനര്‍, ജാസന്‍ ബാറ്റ്‌മാന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
പ്രദര്‍ശിപ്പിച്ചിടത്തെല്ലാം വന്‍ വിജയം നേടിയ സിനിമയാണ് ഡയാബ്ലോ കോഡി തിരക്കഥയെഴുതിയ ജൂനോ. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി (എല്ലെന്‍ പേജ്), മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്കാണ് ജൂനോയ്ക്ക് നാമനിര്‍ദ്ദേശം ലഭിച്ചത്.
ജൂനോ മക്‍ഗഫ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം അലസിപ്പിക്കാനാണ് ശ്രമിച്ചത്. കാമുകനായ പൌളി ബ്ലീക്കര്‍ ആണ് അതിനുത്തരവാദി എന്ന് അവള്‍ക്കറിയാമായിരുന്നു. പ്രസവം നടക്കാനായി സൌകര്യമുള്ള ഒരു വീട് കണ്ടെത്താനുള്ള തെരച്ചിലിന് ഒടുവില്‍ മാര്‍ക്ക് - വെനേസ ദമ്പതികളെ അവള്‍ കണ്ടെത്തുന്നു. കുട്ടിയെ ദത്തെടുക്കാന്‍ അവര്‍ തയ്യാറായി.
അതിനിടെ മാര്‍ക്കും ജൂനോയും സൌഹൃദം സ്ഥാപിക്കുന്നു. ഇത് വെനേസയ്ക്ക് ഇഷ്ടമാവുന്നില്ല. അതോടൊപ്പം കാമുകനോട് ജൂനോ അനിഷ്ടം ഭാവിക്കുകയും ചെയ്യുന്നു. മാര്‍ക്കും വെനേസയും വിവാഹബന്ധം വേര്‍പെടുത്താന്‍ ശ്രമിക്കുന്നത് പക്ഷെ ജൂനോയ്ക്ക് മനോവിഷമം ഉണ്ടാക്കുന്നു. കാമുകന്‍ പൌലിയുടെ അടുത്തേക്ക് ജൂനോ പോകുന്നു. ജൂനോ പ്രസവിക്കുന്ന കുട്ടിയെ വളര്‍ത്താന്‍ വെനേസ തയ്യാറാവുന്നതോടെ ചിത്രം അവസാനിക്കുന്നു.
|