എണ്‍പതാമത് ഓസ്‌കാര്‍ ചലച്ചിത്ര അവാര്‍ഡ് ഞായറാഴ്‌ച പ്രഖ്യാപിക്കാനിരിക്കെ ലോകം പ്രാര്‍ത്ഥിയിക്കുകയാണ്; മഴ രസം കൊല്ലിയായി വരുതെന്ന്!.
അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്ന കാലിഫോര്‍ണിയയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വിദഗ്‌ധരുടെ പ്രവചനം ചലച്ചിത്ര ആസ്വാദകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
അതേസമയം ചടങ്ങുകളുടെ മുഖ്യ സംഘാടകന്‍ ഗില്‍ കാറ്റ്സ് ശുഭാപ്തി വിശ്വാസത്തിലാണ്. ‘കാലാവസ്ഥ പ്രശ്‌നമുണ്ടാക്കില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു‘; ഗില്‍ കാറ്റ്സ് പറഞ്ഞു. അതേസമയം കോവന്‍ ബ്രദേഴ്‌സിന്‍റെ ‘നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മേനിന്‘ ഈ വര്‍ഷത്തെ മികച്ച സിനിമയ്‌ക്കുള്ള അവാര്‍ഡ് ലഭിക്കുമെന്ന് ഭൂരിഭാഗം ആരാധകരും പ്രതീക്ഷിക്കുന്നു.
ഇതിനു പുറമെ ‘ദേര്‍ വില്‍ ബി ബ്ലഡ്‘, ജുനോ, മൈക്കേല്‍ ക്ലായറ്റോന്‍ എന്നിവയും മത്സര രംഗത്തുണ്ട്. മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുവാന്‍ മൈക്കേല്‍ ക്ലായിറ്റോണിലെ നായകന്‍ ജോര്‍ജ് ക്ലൂനി, ‘ദേര്‍ വില്‍ ബി ബ്ലഡി‘ലെ ഡാനിയല്‍ ഡേ ലൂവിസ് എന്നിവര്‍ക്കാണ് സാദ്ധ്യത കല്‍പ്പിക്കുന്നത്.
മികച്ച നടിക്കായിട്ടുള്ള മത്സരത്തിന്‍റെ മുന്‍ നിരയില്‍ ‘എലിസബത്ത്:ദി ഗോള്‍ഡന്‍ ഏജി‘ലെ നായിക കാത്ത് ബ്ലാന്‍ചെത്ത്, എവേ ഫ്രം ഹേറിലെ നായിക ജൂലിയെ ക്രിസ്റ്റി എന്നിവരാണ് ഉള്ളത്.
|