ദെയര്‍ വില്‍ ബീ ബ്ലഡ് എന്ന ചിത്രത്തിലെ സംവിധാനത്തിന്‍റെ പേരില്‍ ഓസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച പോള്‍ തോമസ് ആന്‍ഡേഴ്സണ് ഇത് അഞ്ചാമത്തെ അക്കാഡമി നാമനിര്‍ദ്ദേശമാണ്.
1999 ല്‍ മംഗോളിയ എന്ന ചിത്രത്തിനും 1997 ബൂഗി നൈറ്റ്സ് എന്ന സിനിമയ്ക്കും രചനയ്ക്ക് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
പണത്തിനു വേണ്ടിയുള്ള അത്യാര്‍ത്തിയില്‍ ദാനിയേല്‍ പ്ലെയിന്‍വ്യൂ ഒരു കര്‍ഷകനെ ചതിക്കുന്നു. അപകടത്തില്‍ കേള്‍വി നഷ്ടപ്പെട്ട മകനെ കൈയൊഴിയുന്നു. ജീവിതത്തില്‍ പിന്നീട് ഒറ്റപ്പെട്ടുപോയ ദാനിയേല്‍ അദ്ദേഹത്തിന് തന്‍റെ അര്‍ദ്ധ സഹോദരന്‍ എന്ന് കരുതുന്ന ആളെ വിശ്വസിക്കേണ്ടി വരുന്നു. ഇതിനിടെ കൃഷിക്കാരന്‍റെ മകന്‍ ഒരു സുവിശേഷക പ്രസംഗകന്‍ എന്ന നിലയില്‍ പേരെടുത്ത് വലുതാവുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ളതാണ് ദെയര്‍ വില്‍ ബീ ബ്ലഡിന്‍റെ ഇതിവൃത്തം.
ടെലിവിഷന്‍ അവതാരകയും നടനുമായ ഏര്‍ണി ആന്‍ഡേഴ്സണിന്‍റേയും എഡ്വിനയുടെയും മകനാണ് പോള്‍ തോമസ് ആന്‍ഡേഴ്സണ്‍. സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ ആന്‍ഡേഴ്സണ്‍ ചലച്ചിത്ര സംവിധാനം നടത്തിയിരുന്നു. 1988 ല്‍ ദി ഡിര്‍ക്ക് ഡിഗ്ലര്‍ സ്റ്റോറി എന്ന പേരില്‍ ഒരു മോക്യുമെന്‍ററി അദ്ദേഹം സംവിധാനം ചെയ്തു.
രതിചിത്ര നായകനായ ഒരാളെ കുറിച്ചുള്ളതായിരുന്നു ഈ കഥ. പിന്നീട് ടെലിവിഷന്‍, വീഡിയോ ചിത്രനിര്‍മ്മാണ രംഗത്തേക്ക് ശ്രദ്ധ തിരിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഹാര്‍ഡ് എയിറ്റ് എന്ന പേരില്‍ അദ്ദേഹം മുഴുനീള കഥാചിത്രമെടുത്തു. ബൂഗി നൈറ്റ്സ് എന്ന പേരില്‍ ആന്‍ഡേഴ്സണ്‍ എടുത്ത ചിത്രം കുട്ടിക്കാലത്ത് എടുത്ത പഴയ സിനിമയുടെ പുതിയ രൂപമായിരുന്നു.
|