ഇത്തവണത്തെ ഓസ്കാര്‍ പുരസ്കാരങ്ങളില്‍ തിരക്കഥാ രംഗത്തേക്ക് നാലു സ്ത്രീകളേയും നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു. സാധാരണയായി ഈ രംഗത്ത് പുരുഷന്‍മാരുടെ ആധിപത്യമാണുള്ളത്. ഇത്തവണ അതിനൊരു മാറ്റം ഉണ്ടാകട്ടേയെന്നാവും ഇത്തരമൊരു നീക്കത്തിനു പിന്നില്‍.
പ്രസിദ്ധമായ ജൂനോയുടെ തിരക്കഥ രചിച്ച ഡയാബ്ലോ കോഡി ഉള്‍പ്പെടെ നാലു സ്ത്രീകളെയാണ് ഇത്തവണ ഓസ്കാര്‍ തിരക്കഥാ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. സ്ത്രീയാണ് എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ നിങ്ങള്‍ ആഗ്രഹിക്കണ്ട എന്നാണ് നാമനിര്‍ദ്ദേശം ലഭിച്ചശേഷം ഡയാബ്ലോ കോഡി പറഞ്ഞത്.
ഈ രംഗത്ത് സ്ത്രീകളുടെ സാന്നിദ്ധ്യം കുറഞ്ഞ സാഹചര്യത്തില്‍ തന്നെ ഈ രംഗത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തതറിഞ്ഞ് ശരിക്കും ത്രില്ലടിച്ചതായാണ് അവര്‍ പറഞ്ഞത്. കോഡിയെ ഓസ്കാര്‍ രംഗത്തേക്ക് ആദ്യമായാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
ദി സാവേജസിന്‍റെ തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ച തമാര ജെന്‍കിന്‍സ്, ലാര്‍സ് ആന്‍റ് ദി റിയല്‍ ഗേളിന്‍റെ തിരക്കഥയെഴുതിയ നാന്‍സി ഒലിവര്‍ എന്നിവരും കോഡിക്കൊപ്പം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടരില്‍ പെടുന്നു. ഇവരെ കൂടാതെ എവേ ഫ്രം ഹര്‍ എന്ന ചിത്രത്തിനു വേണ്ടി സംവിധാനം, തിരക്കഥ എന്നിവ നിര്‍വഹിച്ച സാറ പോളിയുമുണ്ട്.
ഇത്തവണ തിരക്കഥയ്ക്ക് നാനനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തികളില്‍ നാലു പേര്‍ സ്ത്രീകളാണ് എന്നത് ഒരു റിക്കോഡാണ്. അഡാപ്റ്റഡ് തിരക്കയ്ക്ക് സാറാ പോളി (എവേ ഫ്രം ഹെര്‍) ക്കും നാമനിര്‍ദ്ദേശമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ തിരക്കഥാ രചനയില്‍ ഇരു വിഭാഗങ്ങളിലുമായി 10 നാമനിര്‍ദ്ദേശങ്ങള്‍ ഉള്ളതില്‍ അഞ്ച് സ്ത്രീകള്‍ക്കാണ്. ഒരിജിനല്‍ തിരക്കഥയിലാവട്ടെ അഞ്ചില്‍ നാലും സ്ത്രീകള്‍ക്കാണ്.
|