പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ഓണം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ദോഷമകറ്റാന്‍ കാലന്‍ തെയ്യം
FILEFILE
അത്തം പിറന്നതോടെ നാടന്‍ കലകളും കേരളത്തില്‍ സജീവമായി. മലബാറില്‍ ഓണത്തിന് തെയ്യം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. കണ്ണൂര്‍ ജില്ലയിലെ വീടുകളില്‍ ദോഷമകറ്റാന്‍ കാലന്‍ തെയ്യം എത്തിത്തുടങ്ങി.

കാലന്‍, കരിങ്കാലന്‍ തുടങ്ങി ഗുളികന്‍ തെയ്യങ്ങളിലെ പ്രധാനപ്പെട്ട തെയ്യമാണ് കാലന്‍. നാടിന് ഐശ്വര്യം പകര്‍ന്ന് കാലന്‍ വീടുവീടാന്തരം കയറിയിറങ്ങുന്നു. ഓരോ വീടുകളിലുമുള്ള ദോഷങ്ങള്‍ ഒഴിവാക്കി അവിടെ ഐശ്വര്യം ഉണ്ടാക്കുകയെന്നതാണ് കാലന്‍റെ കര്‍ത്തവ്യം.

വീ‍ട്ടുകാര്‍ കാലന് ദക്ഷിണ നല്‍കി യാത്രയാക്കുന്നു. അത്തം ഒന്നു മുതലാണ് കാലന്‍ തെയ്യം എത്തുന്നത്. കാലാ.. പെരുങ്കാലാ എന്ന് വിളിച്ച് കളിയാക്കുന്ന കുട്ടികളെ തെയ്യം ഓടിക്കുന്നു. കളിയും കാര്യവും ഒത്തുചേര്‍ന്ന തെയ്യമാണ് കാലന്‍. വളരെ സൂക്ഷിച്ചുവേണം കാലന്‍റെ അടുത്തെത്താന്‍. ഇല്ലെങ്കില്‍ നിങ്ങളുടെ കൈവശമുള്ള മടിശീല കാലന്‍റെ കൈയിലിരിക്കും
കൂടുതല്‍
ഓണവില്ല് സമര്‍പ്പണം
ഈ പൂക്കളെ പൂക്കളങ്ങള്‍ മറന്നോ?
ഓണമെന്നാല്‍ രണ്ട് പെഗ്ഗ്
പേര്
കണ്ണീരും ചിരിയും
ആ നാളുകള്‍ ഇനിവരുമോ?: