അതു പോലെ തന്നെ അഭിഷേകിന്‍റെ കാര്യവും. ജെ പി ദത്തയുടെ റഫ്യൂജി എന്ന ചിത്രത്തില്‍ കരീനയ്‌ക്കൊപ്പം രംഗ പ്രവേശം ചെയ്ത അഭിഷേകിനെ ആദ്യ കാലത്ത് കൂടുതല്‍ പ്രശ്സ്തനാക്കിയത് കരിഷ്‌മയുടെ ഭാവി വരന്‍ എന്ന പേരിലായിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും അഭിനയ രംഗത്തു തുടരുമെന്നു പ്രഖ്യാപിച്ച ആഷ് ഇനി പൊല്ലാപ്പിനില്ലെന്നു ആദ്യം തന്നെ തീരുമാനമെടുത്തു. സല്‍മാനും വിവേകിനുമൊപ്പം അഭിനയിക്കില്ല എന്നായിരുന്നുആദ്യ പ്രഖ്യാപനം.
ഇതിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളും പുറത്തു വന്നു തുടങ്ങി. കല്യാണമൊക്കെ പൊടിപൊടിച്ചു നടന്നു. മാധ്യമ പ്രവര്‍ത്തകര്‍ മരക്കൊമ്പില്‍ തൂങ്ങിനിന്നു വരെ ചിത്രങ്ങള്‍ എടുത്തു. സര്‍വ്വീസ് ടാക്സ് അധികൃതര്‍ നോട്ടീസ് നല്‍കിയപ്പോഴാണ് ബച്ചന്‍ ഞെട്ടിയത്. എന്നാല്‍ ഇതിനെതിരെ ജയാബച്ചനും കൂട്ടരും നന്നായി പ്രതികരിച്ചതോടെ ഒതുങ്ങി.
അഭിഷേകിന്‍റെ ഹോളിവുഡ് പ്രവേശത്തിനായി ഐശ്വര്യാ റായി ശുപാര്‍ശ നടത്തുന്നുണ്ടെന്നും വാര്‍ത്ത പരന്നു. ഇതും പതിവു പോലെ ആഷ നിഷേധിച്ചു. ഇപ്പോള്‍ ബോളീവുഡ് മാധ്യമങ്ങളുടെ പരവേശം ആഷിന്‍റെ വിശേഷം അറിയാനാണ്. വിവാഹത്തിനു ശേഷം ആഷിനെ കാത്തിരിക്കുന്നത് ഒട്ടേറെ പുതുമകളുള്ള വമ്പന്‍ ഹോളീവുഡ് തിരക്കഥകളാണ്.
|