നേട്ടങ്ങളും കോട്ടങ്ങളും പുസ്തക താളില്‍ എന്ന പോലെ 365 ദിവസങ്ങളില്‍ ഒതുക്കി 2007 കടന്നു പോവുന്നു. പുതിയ സമീപനങ്ങള്‍ക്കും ലക്‍ഷ്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ഉന്നമിട്ടുകൊണ്ട് നമുക്ക് 2008 നെ വരവേല്‍ക്കാം. എല്ലാ വായനക്കാര്‍ക്കും വെബ്‌ദുനിയയുടെ പുതുവത്സരാശംസകള്‍!
കേരളത്തില്‍ സ്മാര്‍ട്ട് സിറ്റി അടക്കം പല നേട്ടങ്ങള്‍ക്കും തുടക്കം കുറിച്ച വര്‍ഷമാണിത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ സാങ്കേതിക രംഗങ്ങളില്‍ പരമ പ്രധാനമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വര്‍ഷമായും 2007 നെ കണക്കാക്കാം. ഇന്ത്യ ഊര്‍ജ്ജ മേഖലയിലെ പുതിയ ലക്‍ഷ്യമായി ആണവോര്‍ജ്ജത്തെ സ്വീകരിച്ചു.