പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > നവരാത്രി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
നവരാത്രി ദേവതമാര്‍

നവരാത്രിയിലെ ഓരോ ദിനവും പരാശക്തിയുടെ ഓരോ ഭാവമാണ് പൂജിക്കുന്നത്. ഒരേ ചൈതന്യത്തിന്‍റെ വിവിധ ക്രിയാഭാവങ്ങളാണിവ.

ഇച്ഛാശക്തിയും ജ്ഞാന ശക്തിയും ക്രിയാ ശക്തിയും ഒരുമിച്ച് ചേര്‍ന്നവളാണ് ദേവി. പ്രപഞ്ചസാരവും പ്രപഞ്ചഭാവവും ദേവി തന്നെയാണ്.
Thripurasundari devi
FILEFILE
Rajarajeswari Devi
FILEFILE
Thadeeya Devi
FILEFILE

ഒന്നാം ദിവസം
നവരാത്രിയുടെ ഒന്നാം ദിവസത്തെ ദേവത ബാലാത്രിപുരസുന്ദരിയാണ്.
പാതാളം, ഭൂലോകം, സ്വര്‍ഗ്ഗം, എന്നിവിടങ്ങളില്‍വച്ച് ഏറ്റവും സുന്ദരിയും അനുഗ്രഹദായിനിയുമാണ് ബാലികാ രൂപത്തിലുളള ഈ ദേവി. അരിയും പരിപ്പും നെയ്യും. കുരുമുളകും ചേര്‍ത്ത " പുലക'മാണ് നിവേദ്യം.

രണ്ടാം ദിവസം

രാജരാജേശ്വരിയാണ് രണ്ടാം ദിവസത്തെ ദേവത.
പീതാംബരധാരിണിയായ ഈ ദേവത സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു. തൈരില്‍ കുഴച്ച ചോറാണ് അമ്മയ്ക്ക് നിവേദ്യം.

മൂന്നാം ദിവസം

"തദീയ' എന്നാണ് മൂന്നാം നാളിലെ ദേവതയുടെ നാമം.
സ്വര്‍ണ്ണവര്‍ണ്ണമുളള പുടവധരിച്ച ഈ ദേവതയുടെ നിവേദ്യം പായസമാണ്.
Annapoornna Devi
FILEFILE
Lalitha Devi
FILEFILE
Parvathi Devi
FILEFILE



നാലാം ദിവസം

അന്നപൂര്‍ണ്ണയെയാണ് നാലാം ദിവസം പൂജിക്കുന്നത് .
ലോകൈകജനനിയുടെ ഭാവത്തിലാണ്.അന്നപൂര്‍ണ്ണ ."കോരികകൊണ്ട് വിളന്പുന്ന അമ്മയാണ്' ഈ ദേവി. എത്ര വിളന്പിയാലും അന്ന പൂര്‍ണ്ണയ്ക്ക് മതിയാകില്ലത്രേ. "പുളിയോദര'മാണ് ഈ ദേവിയുടെ നൈവേദ്യം.

അഞ്ചാം ദിവസം

അഞ്ചാം ദിവസത്തെ ദേവതയാണ് പഞ്ചമി, അഥവാ ലളിതാദവി.
പാശം, അങ്കുശം, എന്നീ ആയുധങ്ങള്‍ ധരിച്ച ലളിതാദേവി കരുണാസാഗരമാണ്. അത്യന്തം സ്വാത്വിക രൂപത്തിലുളള ഈ ദേവതയുടെ നിവേദ്യം " ശര്‍ക്കരപൊങ്കലാണ്'.

ആറാം ദിവസം

ഗൗരി, ഷഷ്ടി എന്നീ പേരുകളില്‍ അറിയപ്പെടുന്ന പാര്‍വ്വതിയാണ് ആറാം ദിവസത്തെ പൂജയ്ക്കര്‍ഹ.
ശിവപത്നിയായ പാര്‍വതി സുസ്മേര വദനയായി, ശിവനെ തല്‍പമാക്കി വാണരുളുന്ന രൂപത്തിലാണ് പൂജിക്കപ്പെടുന്നത്. ചോറും ശര്‍ക്കരയും കൂട്ടിയുണ്ടാക്കുന്ന " അപ്പലു' എന്ന നിവേദ്യമാണ് ഈ ദേവതയ്ക്ക് പ്രിയം.

  1 | 2  >> 
കൂടുതല്‍
ദസറ:സ്വത്വം വെളിവക്കുന്ന ദിനം
ദസറ:സൃഷ്ടി സങ്കല്‍പ്പത്തിന്‍റെ ഉത്സവം
നവരാത്രി:ജഗദംബികയ്കായി പൂജ
വിദ്യാരംഭം വിദ്യാഭ്യാസത്തിന്‍റെ തുടക്കം
എഴുത്തിനിരുത്തലിന്‍റെ ചടങ്ങുകള്‍.
എഴുത്തിനിരുത്തല്‍- വിദ്യാരംഭം