പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ചലച്ചിത്രമേള
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വ്യത്യസ്ത വിഷയവുമായി എക്സ് എക്സ് വൈ
അഭിലാഷ് ചന്ദ്രന്‍
അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അര്‍ജന്‍റീനിയന്‍ ചിത്രമായ എക്സ് എക്സ് വൈ വ്യത്യസ്തമായ ഒരു വിഷയമാണ് കൈകര്യം ചെയ്തത്.

ഒരേസമയം പുരുഷന്‍റെയും സ്ത്രീയുടെയും ലൈംഗിക അവയവങ്ങളുമായി ജീവിക്കുന്ന പതിനഞ്ചുകാരിയായ അലക്സി എന്ന പെണ്‍കുട്ടിയുടെ ആത്മസംഘര്‍ഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

അലക്സിയുടെ കുടുംബം അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂനെസ് അയേഴ്സില്‍ നിന്ന് വളരെ ദൂരെ ഉറുഗ്വേയുടെ തീരത്ത് താമസമാക്കുന്നു.

അലക്സിയുടെ പിതാവിന്‍റെ സുഹൃത്തായ പ്ലാ‍സ്റ്റിക് സര്‍ജനും അദ്ദേഹത്തിന്‍റെ മകന്‍ അല്‍‌വാരോയും ഒഴിവുദിനം ചെലവഴിക്കാനായി അലക്സിയുടെ വീട്ടിലേക്ക് എത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. അല്‍‌വാരോയുമായി പെട്ടന്ന് അടുക്കുന്ന അലക്സി അവനുമായി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നു.

ഇത് യാദൃശ്ചികമായി കാണാനിടയാകുന്ന അലക്സിയുടെ പിതാവ് തന്‍റെ മകള്‍ക്ക് പുരുഷന്‍‌മാരുടെ ലൈഗിംകാവയവും ഉണ്ടെന്ന സത്യം അറിയുന്നു. തുടര്‍ന്ന് അച്ഛനും മകളും നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ വളരെ മനോഹരമായി പകര്‍ത്തിയിരിക്കുകയാണ് ചിത്രത്തില്‍. സാങ്കേതിക മികവ് ചിത്രത്തെ മികവുറ്റതാക്കുന്നു. ഛായഗ്രഹണവും സംവിധാനവും മികവുറ്റതാണ്.

കൂടുതല്‍
ചോര പടര്‍ത്താത്ത യുദ്ധ സിനിമ  
മേളയില്‍ മലയാളത്തിന്‌ അവഗണന:ലെനിന്‍
അടൂര്‍ ചിത്രങ്ങള്‍ യാന്ത്രികം‍: ദേവിക
മേള അരവിന്ദനെ അനുസ്മരിച്ചു
സിനിമയുടെ പ്രതിസന്ധി പണം
റിപ്പോര്‍ട്ടിങ്ങ് നിലവാരം താഴ്ന്നു