പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ചലച്ചിത്രമേള
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മലയാള സിനിമ വിദേശത്തേക്ക്
PRO
വിദേശ ചലച്ചിത്രമേളകള്‍ക്കായ് മലയാളം ചിത്രങ്ങളുടെ പാക്കേജുകള്‍ ഉണ്ടാക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി തയ്യാറെടുക്കുന്നു.

വിദേശചലച്ചിത്ര മേളകളില്‍ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുതിനായി പ്രത്യേക പാക്കേജ് ഉണ്ടാക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ അറിയിച്ചു.

“നമ്മുടെ നാഴികക്കല്ലുകളായ ചലച്ചിത്രങ്ങളും പുതിയ ചിത്രങ്ങളും പാക്കേജില്‍ ഉള്‍പ്പെടുത്തും. പല വിദേശ മേളകളും ഓരോ വിഷയത്തെ അധികരിച്ചുളളവയാണ്‌. അത്തരത്തില്‍ പ്രമേയം അടിസ്ഥാനമാക്കിയാവും ചിത്രങ്ങളുടെ പാക്കേജുകള്‍ തയ്യാറാക്കുക.”

ആദ്യ ഘട്ടമെ നിലയില്‍ സ്പാനിഷ്‌, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ ഭാഷകളില്‍ സബ്ടൈറ്റില്‍ മലയാള ചിത്രങ്ങള്‍ ചെയ്യണം. ഇതിനായി ചിത്രങ്ങള്‍ സമാഹരിക്കാനുള്ള നടപടി ആരംഭിക്കും.

മലയാള ചിത്രങ്ങള്‍ക്ക്‌ ആഗോള വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കെ ആര്‍ മോഹനന്‍ വ്യക്തമാക്കി.
കൂടുതല്‍
അടൂരിനെന്താ കൊമ്പുണ്ടോ?
മേള നിലവാരമുയര്‍ത്തുന്നു
വ്യത്യസ്ത അനുഭവം പകര്‍ന്ന് സ്ലീപ് വാക്കിങ്ങ് ലാന്‍ഡ്
മതവൈരവുമായി ‘ലാസ്റ്റ് മൂണ്‍’ ’
ലിറ്റിന്‍ മടങ്ങി
ടെന്നിന് അനുബന്ധമായി ടെന്‍ പ്ലസ് ഫോര്‍