കേരള രാജ്യാന്തര മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ 50 രാജ്യങ്ങളില്‍ നിന്നായി 60 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇവയില്‍ 56 ഉം ഏറ്റവും പുതിയ ചിത്രങ്ങളാണ്.
പത്ത് ചിത്രങ്ങളുടെ ഇന്ത്യയിലെയും രണ്ട് ചിത്രങ്ങളുടെ ഏഷ്യയിലെയും തന്നെ ആദ്യപ്രദര്‍ശനം കൂടിയാണ്. വിവിധ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് 20 ചിത്രങ്ങള്‍.
കാലിഫോര്‍ണിയ ഡ്രീമിങ്ങ്: ഒരു ചൈനീസ് കുടുംബം കാലിഫോര്‍ണിയാ ബീച്ചില്‍ ഒരുദിവസം ചെലവിടണമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ നിമെസ്കുവിന്‍റെ കാലിഫോര്‍ണിയ ഡ്രീമിങ്ങ്,
കാലെസാന്‍റ ഫേ : കാര്‍മന്‍ കാസ്റ്റിലോയുടെ ചിലിയന്‍ ചിത്രമായ കാലെസാന്‍റ ഫേ ആക്രമിക്കപ്പെടുന്നവരുടെ ജീവിതത്തിലേക്കുള്ള യാത്രയാണ്
ക്രോസിങ്ങ് ദി ഡസ്റ്റ് : സദ്ദാം ഹുസൈന്‍റെ പതനത്തെ തുടര്‍ന്ന് ഇറാഖിലെ ജനജീവിതം ചിത്രീകരിക്കുന്ന ഈ സിനിമ ഷൗക്കത്ത് അമീന്‍ കോര്‍ക്കിയുടേതാണ്
ഡ്രൈ സീസണ്‍ : കൊലയാളിയും കൊലക്കിരയാവേണ്ടവനും തമ്മില്‍ വളര്‍ന്നുവരുന്ന സ്നേഹത്തിന്‍റെ കഥയാണ് മഹമത് സലേഹ് ഹറോണിന്‍റെ ഈ ചിത്രം
ഫാദര്‍ : യുദ്ധഭൂമിയില്‍ നിന്ന് മടങ്ങുന്ന ഭടന്‍റെ കുടുംബത്തെക്കുറിച്ചുള്ള ആശങ്കകളും മകന് പിതാവിനെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് ഇവാന്‍ സൊളോവോവിന്‍റെ ഈ റഷ്യന്‍ സിനിമയില്‍ ,
ഗാരേജ് : ലെന്നി എബ്രഹാംസണ്‍ സംവിധാനം ചെയ്ത അയര്‍ലണ്ട് ചിത്രം
ബാള്‍ റൂം ഡാന്‍സ്: സ്വഭാവദൂഷ്യമുള്ള യുവാവിന്‍റെ ഒപ്പം ചേര്‍ന്ന് ജീവിതം താറുമാറായ പാട്ടുകാരിയായ അമ്മയോടൊപ്പം കഴിയുന്ന 12 വയസ്സുകാരന്‍റെ കഥ
ദ ഇന്‍റര്‍നാഷണല്‍ : നിരോധനം മൂലം പൊറുതിമുട്ടുന്ന പാട്ടുകാരുടെ കഥ ,
മൈ ബ്രദര്‍ ഈസ് ആന്‍ ഒണ്‍ലി ചെയില്‍ഡ് : പ്രശ്നകലുഷിതമായ ഇറ്റലിയില്‍ വിഭജിക്കപ്പെട്ടുപോയ കുടുംബത്തിന്‍റെ കഥ
|