പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ചലച്ചിത്രമേള
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഡെലിഗേറ്റ് സെല്‍ ഉദ്‌ഘാടനം ചെയ്തു
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍ മന്ത്രി എം.വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. വഴുതക്കാട് കലാഭവനില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍ അദ്ധ്യക്ഷനായിരുന്നു.

മലയാളത്തിന്‍റെ ദേശീയവും അന്തര്‍ദേശീയവുമായ ഖ്യാതി വര്‍ദ്ധിപ്പിക്കുന്നതില്‍ ചലച്ചിത്രമേളക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ചലച്ചിത്ര പ്രേമികള്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കും ഇപ്രാവശ്യത്തെ ചലച്ചിത്രോത്സവമെന്ന് ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍ പറഞ്ഞു.

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ജി. ജോര്‍ജ്ജ്, ഫെസ്റ്റിവെല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്‍ടര്‍ ബീന പോള്‍ എന്നിവരും പങ്കെടുത്തു. ഡെലിഗേറ്റ് പാസ്, കിറ്റ് എന്നിവ ഡെലിഗേറ്റ് സെല്ലില്‍ നിന്ന് വിതരണം ചെയ്യും. അയ്യായിരത്തോളം പേര്‍ ഡെലിഗേറ്റാകുവാന്‍ അപേക്ഷിച്ചിട്ടുള്ളതായി സെക്രട്ടറി ഡോക്‍ടര്‍ കെ.എസ്.ശ്രീകുമാര്‍ പറഞ്ഞു
കൂടുതല്‍
മറഡോണയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി
അല്‍മദൊവര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
യോദ്ധാവിന്‍റെ തിരിച്ചറിവുകളുമായ് ‘ഫാദര്‍’
‘നാലുപെണ്ണുങ്ങളും’ മാറ്റുരയ്ക്കും
വൈവിധ്യവുമായ് ജൂറി ചിത്രങ്ങള്‍
മേളയില്‍ കരീബിയന്‍ കാഴ്ചകള്‍