നമ്മുടെ കൊടി പാറുന്നു ഉയരെ ഉയരെ ഉയരെ! മുന്നിറമെഴുമൊരു കിളിപോലെ ഉയരെ ഉയരെ ഉയരെ! ചുണതന്‍ കുങ്കമനിറവും വിശുദ്ധിതന്‍റെ വെളുപ്പും ആശകള്‍തന്‍ നറുപച്ചയുമാര്‍ന്നോ- രീക്കൊടിയുയരട്ടെ!
ഇതിന്നു മാനം നല്‍കാം ഇതിനെ സ്നേഹിക്കാം ഇതിന്‍റെ തണലില്‍ നിരന്നു നമുക്കീ നാടിനെ സേവിക്കാം
|