2008-09 സാമ്പത്തിക വര്‍ഷത്തേക്ക് ധനമന്ത്രി പി.ചിദംബരം അവതരിപ്പിച്ച ബജറ്റിലെ ചില പ്രധാന കാര്യങ്ങള്‍: ആദായനികുതി ഇളവിനുള്ള വരുമാന പരിധി ഉയര്‍ത്തി.
* ആദായനികുതി ഇളവിനുള്ള വരുമാന പരിധി 1.50 ലക്ഷം രൂപയാക്കി ഉയര്‍ത്തി.
* സ്ത്രീകള്‍ക്കുള്ള ആദായനികുതി ഇളവിനുള്ള വരുമാന പരിധി 1.80 ലക്ഷം രൂപയാക്കി ഉയര്‍ത്തി.
* മുതിര്‍ന്ന പൌരന്മാര്ക്കുള്ള ആദായനികുതി ഇളവിനുള്ള വരുമാന പരിധി 2,25 ലക്ഷം രൂപയാക്കി ഉയര്‍ത്തി.
* അഞ്ച ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം വരുമാന നികുതി നല്‍കണം.
* 3 ലക്ഷം മുതല്‍ 5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനം വരുമാന
രാജ്യത്തെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ധനമന്ത്രി പി.ചിദംബരം പറഞ്ഞു. 2008-2009 വര്‍ഷത്തേയ്ക്കുള്ള
പൊതു ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇടത്തരം, ചെറുകിട കര്‍ഷകരുടെ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളും. ബാങ്കുകളില്‍ നിന്നും 2007 മാര്‍ച്ച് 31 വരെ എടുത്തിട്ടുള്ള കാര്‍ഷിക കടങ്ങളാണ്