തനിക്കു പ്രിയപ്പെട്ട മാങ്കോസ്റ്റൈയിന്‍ മരത്തണലിലിരുന്ന് പഴയ ഗ്രാമഫോണില്‍ സൈഗളിന്‍െറ "സോജാ രാജകുമാരി' എന്ന പാട്ടു കേട്ടിരിക്കുന്ന ബഷീറിന്‍െറ ചിത്രം നമുക്കു സുപരിചിതമാണ്.
ബഷീറിനെക്കുറിച്ചറിയാവുന്ന, ആ പുസ്തകങ്ങള്‍ വായിച്ച, ബഷീറിനെക്കുറിച്ചെഴുതിയവ വായിച്ച, ആര്‍ക്കും ഓര്‍മ്മയുള്ള ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. ഇന്ന് മാവു മാത്രമേയുള്ളൂ. പാട്ടുകേട്ടിരിക്കുന്ന ആ മഹാസാഹിത്യകാരന് കഥാവശേഷനായി.