പ്രധാന താള്‍ > മറ്റുള്ളവ > പ്രണയം > പ്രണയോപദേശം > ക്ഷമ പറയാന്‍ പഠിക്കാം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ക്ഷമ പറയാന്‍ പഠിക്കാം
IFMIFM
പ്രണയം മനുഷ്യര്‍ തമ്മിലാകുമ്പോള്‍ തെറ്റുകളും സ്വാഭാവികം. തെറ്റ് എന്തുമാകാം. പ്രവര്‍ത്തിയോ, വാക്കോ, വികാരപ്രകടനമോ എന്തും.

എതിര്‍ഭാഗത്തു നില്‍ക്കുന്ന ആളെ മുറിപ്പെടുത്തി എന്നു തോന്നിയാല്‍ മാപ്പു പറയാന്‍ മടിക്കേണ്ടതില്ല. മാപ്പു പറയുമ്പോള്‍ അത് ആത്മാര്‍ത്ഥമല്ലെന്ന് നിങ്ങള്‍ക്കും കേള്‍ക്കുന്ന ആളിനും തോന്നരുത്.

മാപ്പു പറച്ചില്‍ വാക്കുകള്‍ കൊണ്ടു വേണമെന്നില്ല. കഴിഞ്ഞുപോയതില്‍ നിങ്ങള്‍ക്കു ഖേദമുണ്ടെന്ന് എതിര്‍ഭാഗത്തു നില്‍ക്കുന്നവര്‍ക്കു തോന്നണം. ഒരു കുലപ്പൂവോ, ഇഷ്ടഭക്ഷണമോ, മനോഹരമായ ഒരു കാര്‍ഡോ സമ്മാനിക്കാം.

ചിലര്‍ക്ക് വായ്മൊഴിയില്‍ തന്നെ വിശദീകരണം കേള്‍ക്കണമെന്ന് നിര്‍ബന്ധം ഉണ്ടായേക്കാം. അങ്ങനെയുണ്ടെങ്കില്‍ പറയുക തന്നെ വേണം. ഒരിക്കലും തെറ്റിനെ ന്യായീകരിക്കരുത്. ശരിതെറ്റുകള്‍ ആപേക്ഷികമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ ശരി തെറ്റുകള്‍ ലോകത്തിന്‍റെ ശരിതെറ്റുകളില്‍ നിന്ന് വിഭിന്നമായിരിക്കാം.

അപ്പോള്‍ പൊതുവായ ലോകതത്വങ്ങള്‍ പറഞ്ഞ് ന്യായീകരിക്കരുത്. ആദ്യഘട്ടത്തില്‍ ക്ഷമാപണം അവര്‍ സ്വീകരിച്ചില്ലെങ്കില്‍ ഒരാഴ്ചത്തെ ഇടവേളക്കു ശേഷം ഒന്നുകൂടി ശ്രമിക്കുക. അയാള്‍ സംസാരമദ്ധ്യേ നിങ്ങളെ മുറിപ്പെടുത്തിയേക്കാം.

അതു സഹിക്കുക. നിങ്ങളുടെ തെറ്റു ചൂണ്ടിക്കാട്ടാബ് അയാള്‍ക്ക് അവസരം നല്‍കുക. അവര്‍ അകല്‍ച്ച കാണിച്ചാല്‍ ആശ്ലേഷിക്കാന്‍ കൈപിടിക്കാനോ ശ്രമിക്കരുത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പ്രണയപരാജയമോ..?
റോമാന്‍സ് ടിപ്സുമായി ബുക്ക്
പെണ്ണിനെ പ്രീതിപ്പെടുത്താന്‍
പ്രണയമോ, വഞ്ചന തിരിച്ചറിയൂ
ഡേറ്റിംഗിന് ഒരുങ്ങുന്നോ ?
പ്രണയത്തിലെ രസക്കേടുകള്‍