പ്രധാന താള്‍ > മറ്റുള്ളവ > പ്രണയം > പ്രണയോപദേശം > ബന്ധങ്ങളില്‍ ചില കരുതലുകള്‍ !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബന്ധങ്ങളില്‍ ചില കരുതലുകള്‍ !
IFMIFM
സ്നേഹം ഏറ്റവും പ്രധാനമാണ്. ഒരു സ്പര്‍ശനത്തിലൂടെ പങ്കാളിക്ക് ഊഷ്മളമായ സ്നേഹം പകര്‍ന്നു നല്‍കാന്‍ കഴിയും. അപ്രിയ സത്യങ്ങളോടും വാര്‍ത്തയോടും ദേഷ്യത്തില്‍ പ്രതികരിക്കരുത്.

നിങ്ങള്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ കണ്ടെത്തുക. പങ്കാളിയുടെ താത്പര്യം വ്യത്യസ്തമാണെങ്കില്‍ വിട്ടുവീഴ്ചകള്‍ ശീലിക്കുക. മറ്റുള്ളവരോട് ആകര്‍ഷണം തോന്നുന്നതില്‍ തെറ്റില്ല. നിങ്ങളുടെ പങ്കാളി മാത്രമാണ് ഭൂമിയിലെ ഒരേയൊരാള്‍ എന്നൊന്നും ചിന്തിക്കരുത്.

നിങ്ങള്‍ക്ക് താത്പര്യമുള്ളവരെ ഇടയ്ക്കു കാണുക. നിങ്ങള്‍ സജീവമാണെന്നും ബന്ധങ്ങള്‍ ഉലയാതെ സൂക്ഷിക്കാന്‍ സമര്‍ഥരാണെന്നും ഇത് പ്രകടമാക്കും. താത്പര്യം തോന്നുന്നവരെ നല്ല സുഹൃത്തുക്കളാക്കുകയും വീട്ടില്‍ പങ്കാളിയെ സ്നേഹപൂര്‍വ്വം പരിഗണിക്കുകയും ചെയ്യുന്നത് അവരില്‍ സന്തോഷമുണ്ടാക്കും.

നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവേണ്ട ഒന്നായി പങ്കാളിയെ അംഗീകരിക്കുന്നതാണ് സ്നേഹം. സാഹചര്യങ്ങള്‍ വ്യത്യസ്തമായാലും. നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദിക്കാന്‍ മടിക്കരുത്. ഒരു കാര്യവും “എനിക്കു കിട്ടേണ്ടതാണ്” എന്നു കരുതാതിരിക്കുക. ഇത് ബന്ധം ഊഷ്മളമാക്കും.
കൂടുതല്‍
പ്രണയം എന്നേക്കും എന്നേക്കും !
മധുരിക്കും പ്രണയം എന്നേക്കും..
പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടാല്‍
പ്രണയം നഷ്ടപ്പെട്ടവര്‍ക്ക് വെബ്സൈറ്റ്‌
പ്രണയം സഫലമാക്കാന്‍
സമ്മര്‍ദ്ദമകറ്റാന്‍ പ്രണയം