പങ്കാളിയെ ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പിന് അവസരമുണ്ടെങ്കില്‍ നിങ്ങളെ ഒരു സുഹൃത്തായി കാണുന്ന പങ്കാളിയെ തെരഞ്ഞെടുക്കുക.
നിങ്ങള്‍ക്ക് താത്പര്യമില്ലാത്ത കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ പങ്കാളി നിര്‍ബന്ധിച്ചാല്‍ ചെയ്യരുത്. അത് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കും. പങ്കാളിയോടുള്ള നിലപാടില്‍ മാറ്റം വരുത്തുന്നു എന്നു പറയണമെങ്കില്‍ സാഹചര്യങ്ങള്‍ പഠിക്കുക. ശാന്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുക.
പരസ്പരം ചര്‍ച്ച ചെയ്തും മനസ്സിലാക്കിയും ആവണം നല്ല വാഗ്ദാനങ്ങള്‍ നല്‍കുന്നത്. വരും കാലത്തെക്കുറിച്ച് ചിന്തിക്കാതെ വാഗ്ദാനം നല്‍കരുത്. വാഗ്ദാനങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ പങ്കാളിക്ക് അത് മനസ്സിലാക്കാന്‍ സമയം നല്‍കുക. ചിന്തകള്‍ തുറന്നു പറയുക. ചോദ്യങ്ങള്‍ ചോദിക്കുക.
യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കുക. ആരും പരിപൂര്‍ണ്ണരല്ല. പങ്കാളിയുടെ കുറവുകള്‍ മനസ്സിലാക്കി അംഗീകരിക്കുക. മറ്റുള്ളവരോട് ആകര്‍ഷണം തോന്നുന്നതില്‍ തെറ്റില്ല. നിങ്ങളുടെ പങ്കാളി മാത്രമാണ് ഭൂമിയിലെ ഒരേയൊരാള്‍ എന്നൊന്നും ചിന്തിക്കരുത്.
വാദഗതികള്‍ യുക്തിപൂര്‍വ്വമാകണം. സത്യസന്ധത പങ്കാളിയെ വേദനിപ്പിക്കുന്ന ഒരു ആയുധമാക്കാന്‍ പാടില്ല. ഇതു പരസ്പരം വിശ്വാസം വര്‍ദ്ധിപ്പിക്കും.
നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദിക്കാന്‍ മടിക്കരുത്. ഒരു കാര്യവും “എനിക്കു കിട്ടേണ്ടതാണ്” എന്നു കരുതാതിരിക്കുക. ഇത് ബന്ധം ഊഷ്മളമാക്കും. പ്രണയം കെടാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ അപ്രതീക്ഷിതമായി സമ്മാനങ്ങളോ സന്തോഷം നല്‍കുന്ന കാര്യങ്ങളോ നല്‍കുന്നത് പങ്കാളിയെ സന്തോഷിപ്പിക്കും.
|