ജാനറ്റിന് ജര്‍മൈന്‍ കാമുകനല്ല! പിന്നെയോ, ജര്‍മൈന്‍ തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ മാത്രമാണെന്നാണ് ജാനറ്റ് ജാക്‌സന്‍റെ പുതിയ വാദം. ജൂലൈയില്‍ പോപ്പ് സിങര്‍ ജാനറ്റ് ജാക്‌സണും മ്യൂസിക് എക്സിക്യുട്ടീവ് ജര്‍മൈന്‍ ഡുപ്രിയും പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകളെ അസ്ഥാനത്താക്കുന്നതാണ് ജാനറ്റിന്‍റെ പുതിയ പ്രസ്താവന.
ഏതായാലും മൈക്കലിനു ശേഷം ജാക്‌സണ്‍ കുടുംബത്തില്‍ നിന്ന് വിവാദങ്ങള്‍ക്കൊപ്പം ഒരാള്‍ കൂടി നടക്കുകയാണ്. ജര്‍മൈന്‍ തനിക്കിന്നും പ്രിയപ്പെട്ടവനാണെന്ന ജാനറ്റിന്‍റെ പ്രസ്താവന വിവാദങ്ങള്‍ക്ക് തിരി കൊളുത്തി കഴിഞ്ഞു.
താനും ജര്‍മൈനും തമ്മിലുള്ള ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ ജാനറ്റ് എന്നാല്‍ ജര്‍മൈന്‍ തനിക്ക് കാമുകനല്ലെന്നും വ്യക്തമാക്കി. തനിക്ക് വളരെ പ്രിയപ്പെട്ട തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ജര്‍മൈന്‍ എന്നാണ് ജാനറ്റ് പറയുന്നത്.
“മുന്‍ കാമുകനൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയല്ല ഞാന്‍. അത്തരക്കാരിയാകാന്‍ ഞാന്‍ ഇല്ല. പക്ഷേ, ജര്‍മൈന്‍ എന്‍റെ നല്ല സുഹൃത്താണ്. മരണം വരെ ഞാന്‍ അവനെ സ്‌നേഹിക്കുന്നുണ്ട്. ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെടാറുണ്ട്, സംസാരിക്കാറുണ്ട്. ഇപ്പോഴും നല്ല സുഹൃത്തുക്കളുമാണ്” - ജാനറ്റ് മനസു തുറന്നു.
നാല്പത്തി മൂന്നുകാരിയായ ജാനറ്റും മുപ്പത്തിയേഴുകാരനായ ജര്‍മൈനും തമ്മില്‍ ഏഴുവര്‍ഷമായി നിലനിന്നിരുന്ന പ്രണയം അടുത്തിടെയാണ് അസ്തമിച്ചത്.
ചുരുക്കി പറഞ്ഞാല്‍ മൈക്കല്‍ ജാക്‌സന്‍ സംഗീതലോകത്ത് നിന്ന് വിടവാങ്ങി പോയ സമയത്ത് തന്നെ ജാനറ്റ്-ജര്‍മൈന്‍ പ്രണയവും അവസാനിച്ചിരുന്നു. ആ സമയങ്ങളിലെ ജര്‍മൈന്‍റെ പ്രണയം മൂലമുള്ള വീര്‍പ്പുമുട്ടല്‍ ജാനറ്റിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നത്രേ. സഹോദരന്‍റെ വേര്‍പാടില്‍ തളര്‍ന്നിരുന്ന ജാനറ്റ് മുന്‍പിന്‍ നോക്കാതെ ജര്‍മൈനുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.