പ്രണയോപദേശം | ലേഖനങ്ങള്‍
പ്രധാന താള്‍ » മറ്റുള്ളവ » പ്രണയം » ലേഖനങ്ങള്‍ » കമിതാക്കള്‍ ഐസ്ക്രീം കഴിക്കുന്നതിന് പിന്നില്‍ (Whya lovers takes Icecream?)
Feedback Print Bookmark and Share
 
PRO
തമ്മില്‍ പ്രണയമാണെന്ന് തിരിച്ചറിഞ്ഞ ശേഷം കമിതാവിനെ ആദ്യം കണ്ടുമുട്ടുമ്പോള്‍ അല്‍പ്പം മധുരം നല്‍കുന്നത് നല്ലതാണ്. പിന്നീടുള്ള പ്രണയകാലം മധുരതരമായിരിക്കുമെന്ന് വിശ്വാസം. പ്രണയം പരസ്പരം പറഞ്ഞ ശേഷം കോഫി ഷോപ്പില്‍ കയറി ഓരോ കപ്പ് കാപ്പി കുടിക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോല്‍ ചില പ്രണയജോഡികള്‍ പറഞ്ഞത്. എന്നാല്‍ മധുരമില്ലാത്ത കാപ്പിയാണ് കുടിക്കുന്നതെങ്കിലോ?

പ്രണയത്തിന്‍റെ രുചി മധുരമാണെന്നാണ് പ്രാചീന കവികള്‍ പോലും പാടിയിരുന്നത്. അതില്‍ മാറ്റമുണ്ടാകാനിടയില്ല. പ്രണയം പരസ്പരം അറിഞ്ഞ ശേഷം ഒരുമിച്ചുകുടിക്കുന്ന കോഫി ‘വിത്തൌട്ട്’ ആണെങ്കില്‍ അത് അത്ര സുഖകരമായ അനുഭവമായിരിക്കില്ല. അതുതന്നെയാണ് പ്രണയിതാക്കള്‍ തമ്മില്‍ കാണുമ്പോള്‍ മധുരം നല്‍കുന്നതിനു പിന്നിലെ മനഃശാസ്ത്രം. ഒരു ചോക്ലേറ്റ്, ഒരു ഐസ്ക്രീം. ഇതൊക്കെ പ്രണയത്തെ പരിപോഷിപ്പിക്കും.

ഐസ്ക്രീം പാര്‍ലറുകള്‍ കമിതാക്കളുടെ കേന്ദ്രമായി മാറുന്നതും അതുകൊണ്ടു തന്നെ. പ്രണയിക്കുന്ന പെണ്‍കുട്ടിയെ ഐസ്ക്രീം പാര്‍ലറില്‍ കൊണ്ടുപോകാനാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്. ഐസ്ക്രീമിന് പകരം ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കാന്‍ തീരുമാനിക്കാത്തതിന് പിന്നിലും മധുരത്തോടുള്ള ഭ്രമം തന്നെ. ‘നമ്മുടെ സമാഗമം ഈ ചോക്കോബാര്‍ പോലെ മധുരം തുളുമ്പട്ടെ’ എന്ന് ഐസ്ക്രീം മാളിലിരുന്ന് പറയാതെ പറയുന്നു ജോഡികള്‍.

സ്നേഹം വയറിലൂടെയാണ് ഹൃദയത്തില്‍ പ്രവേശിക്കുന്നതത്രേ. മധുരപദാര്‍ത്ഥങ്ങള്‍ പ്രണയിതാവിന് നല്‍കിയാല്‍ അതിനോടുള്ള ഇഷ്ടത്തിന്‍റെ പാതി അതു നല്‍കുന്നയാള്‍ക്കും പകര്‍ന്നുകിട്ടും. വിവാഹവേദിയില്‍ വധൂവരന്‍‌മാര്‍ പരസ്പരം മധുരം പങ്കുവയ്ക്കുന്നതും ഇതേ സങ്കല്‍പ്പത്തിലാണ്.

പ്രണയം പൂത്തുവിടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ ഒരു ഐസ്ക്രീം പാര്‍ലറിലോ ബേക്കറിയിലോ പോകുക. പങ്കാളിക്ക് ഇഷ്ടമുള്ള ഫ്ലേവര്‍ ഐസ്ക്രീം വയറു നിറയെ വാങ്ങി നല്‍കുക. ചോക്ലേറ്റാണ് ഇഷ്ടമെങ്കില്‍ അതു നല്‍കുക. ആ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുക്കുന്നതു കാണാം. അവരുടെ സന്തോഷമല്ലേ നമ്മുടെ ആനന്ദം? എന്‍‌ജോയ്...
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍