പ്രണയമുതിരും മൊഴി മുത്തുകള്‍
|
പ്രണയം അറിയിക്കാനും പ്രണയ നിമിഷങ്ങള്‍ക്ക് ഊഷ്മളത പകരാനും വാലന്‍റൈന്‍ ദിനത്തിനായി കാത്തിരിക്കുന്ന പ്രണയമനസുകള്‍ക്കായി മനോഹരവും അര്‍ത്ഥവത്തുമായ ചില പ്രണയ വാക്യങ്ങള്‍.........
‘ഒപ്പം ജീവിക്കാനാവുന്ന ഒരാളെ കണ്ടെത്തുന്നതല്ല പ്രണയം മറിച്ച് ഒരു നിമിഷം പോലും അകന്നു ജീവിക്കാനാവാത്ത ആളെ കണ്ടെത്തുന്നതാണ്’ -റാഫേല്‍ ഓര്‍ട്ടിസ്
‘ഒരു വാളുകൊണ്ട് സാമ്രാജ്യങ്ങള്‍ കീഴടക്കാനയേക്കാം എന്നാല്‍ ഒരു ചുംബനം മതി നിങ്ങളെ കീഴ്പ്പെടുത്താന്‍’ - ഡാനിയേല്‍ ഹെയ്ന്‍സിയസ്
‘പ്രണയത്തിന് ഇനിയും വൈകിയിട്ടില്ല’ - സാന്‍ഡി വിത്സണ്‍
‘സ്വര്‍ഗത്തിന്‍റെ പ്രഭ നിങ്ങള്‍ക്കു മേല്‍ പതിക്കുന്നതിനു തുല്യമാണ് പ്രണയിക്കുന്നത്’ - കരണ്‍ സണ്ഡേ
‘സ്നേഹം എവിടെയുണ്ടൊ അവിടെ ജീവിതവുമുണ്ട്’ - ഗാന്ധി
‘നിന്‍റെ തമാശകള്‍ നക്ഷത്രങ്ങളെ എന്‍റെ കൈക്കുമ്പിളിലാക്കുമെങ്കില്‍ എല്ലാ സായാഹ്ന ആകാശവും എന്‍റെ പിടിയിലമരുമായിരുന്നു’
|
‘എവിടെ മഹത്തരമായ പ്രണയമുണ്ടൊ അവിടെ അത്ഭുതങ്ങളും ഉണ്ടാവും’ - വില്ല കാത്തര്‍
‘വിധി നിങ്ങള്‍ക്കായി ഒരുക്കുന്ന കാര്യങ്ങളെ സ്വീകരിക്കുക, വിധി നിങ്ങളോട് ഒപ്പം ചേര്‍ക്കുന്ന ആളെ പൂര്‍ണ ഹൃദയത്തോടേ പ്രണയിക്കുക’ - മാര്‍ക്കസ് ഓരിലിയസ്
‘ഇനി നിങ്ങളുടെ ഊഴമാണെങ്കില്‍ പ്രണയം ഒരു ക്രൂയിസ് മിസൈലായി വന്ന് നിങ്ങളുടെ ഹൃദയത്തെ കീഴടക്കും’ - ലിന്‍ഡ് ബാറി
‘നിങ്ങള്‍ക്ക് ഊര്‍ജ്ജവും ധൈര്യവും നല്‍കുന്ന ആളെ സ്നേഹിക്കുക’ - ലാവോ റ്റ്സു
‘യുക്തിക്കു മേല്‍ ഭാവന നേടുന്ന വിജയമാണ് പ്രണയം’ - എച്ച് എല്‍ മെങ്ക്കെന്‍
‘പ്രണയത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ നിങ്ങളുടെ പ്രായത്തിനാകില്ല പക്ഷെ നിങ്ങളുടെ പ്രായത്തെ നിന്ന് രക്ഷിക്കാന്‍ പ്രണയത്തിനാവും’ - ജെന്നീ
പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ആരുടെ മനസിലും മനോഹരമായ പ്രണയവചനങ്ങള്‍ രൂപം കൊള്ളും. മനോഹരമായ ഒരു കടലാസില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പ്രണയ വാചകങ്ങള്‍ കുറിക്കൂ....ഒപ്പം ഒരു റോസാ പുഷ്പവും പ്രണയിതാവിനു നല്‍കി നിങ്ങളുടെ പ്രണയത്തിന് സുഗന്ധം പകരൂ...