പ്രധാന താള്‍ > മറ്റുള്ളവ > പ്രവാസി > പ്രത്യേക വാര്‍ത്ത > ഛായാമുഖി യു.എ.ഇയിലേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഛായാമുഖി യു.എ.ഇയിലേക്ക്

മലയാള സിനിമയിലെ പ്രമുഖ നടന്മാരായ മോഹന്‍ലാല്‍, മുകേഷ് എന്നിവര്‍ അവതരിപ്പിക്കുന്ന ഛായാമുഖി എന്ന നാടകം യു.എ.ഇ യിലും അരങ്ങേറാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു.

ഇതിനു ചുക്കാന്‍ പിടിക്കുന്നത് യു.എ.ഇ.യിലെ പ്രമുഖ ടൂറിസം മാനേജ്‌മെന്‍റ് കമ്പനിയായ ഗുഡ് ടൈംസ് ടൂറിസമാണ് ‍. യു.എ.ഇ.യില്‍ ദുബായ്, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് വേദികള്‍ എന്ന് സംഘാടകര്‍ അറിയിച്ചു.

പ്രശാന്ത് നാരായണന്‍ എഴുതി സംവിധാനം ചെയ്ത ഛായാമുഖിയുടെ കേരളത്തിനു പുറത്തെ ആദ്യ അവതരണങ്ങളായിരിക്കും യു.എ.ഇ.യിലേത്. മഹാഭാരതത്തിലെ പാണ്ഡവരുടെ വനവാസകാലത്തെ ഉപകഥകളിലൊന്നിനെ ആസ്പദമാക്കിയാണ് ഛായാമുഖിയുടെ ഇതിവൃത്തം തയ്യാറാക്കിയിരിക്കുന്നത്.

ദുബായില്‍ ഒക്ടോബര്‍ 30നും അബുദാബിയില്‍ ഒക്ടോബര്‍ 31നും റാസല്‍ഖൈമയില്‍ നവംബര്‍ 2നുമാണ് ഛായാമുഖിയുടെ അവതരണം. ഇതിനു ശേഷം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഛായാമുഖി അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
കൂടുതല്‍
മലയാളി കൗണ്‍സില്‍ സമ്മേളനം സിംഗപ്പൂരില്‍
മലേഷ്യയില്‍ വിസാ നിയന്ത്രണം
ഒമാനില്‍ വിസാ നിയന്ത്രണം
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌
പ്രവാസി തിരിച്ചറിയല്‍കാര്‍ഡ്‌ വിതരണം 27 ന്
എമിറേറ്റ്സ് എയര്‍ലൈന്‍സ് കോഴിക്കോട്ടേക്ക്