കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റായി വെങ്കിട്ട് ശര്‍മ്മയേയും ജനറല്‍ സെക്രട്ടറിയായി രാജു നാണുവിനേയും തെരഞ്ഞെടുത്തു. ചിക്കാഗോയില്‍ കേരളാ ഹിന്ദു കണ്‍വെന്‍ഷന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
തിരുവനന്തപുരം സ്വദേശിയായ വെങ്കിട്ട് ശര്‍മ്മ ഇന്റോ അമേരിക്കന്‍ ഇന്റലക്ച്വല്‍ ഫോറം ഡയറക്ടര്‍, ന്യുയോര്‍ക്ക് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിക്കുന്നുണ്ട്. തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ആയിരുന്നു.
കൊല്ലം സ്വദേശിയായ രാജു നാണു ന്യുയോര്‍ക്കിലെ മലയാളി ഹിന്ദു മണ്ഡലത്തിന്റെ പ്രസിഡന്റാണ്.
മറ്റ് ഭാരവാഹികള്‍:
ഡോ. ജയകൃഷ്ണന്‍(വൈസ് പ്രസിഡന്റ്- ലോസ് ആഞ്ചലസ്). ഡോ. രഞ്ജിനി പിളള(ജോയിന്റ് സെക്രട്ടറി- നോര്‍ത്ത് കരലേനോ), ബി. അരവിന്ദാക്ഷന്‍ (ട്രഷറര്‍-ന്യുയോര്‍ക്ക്), സന്തോഷ് പിളള(ജോയിന്റ് ട്രഷറര്‍-ടെക്സാസ്), രാജഗോപാലന്‍ പിളള(ബൂസ്റ്റണ്‍), സതീഷ് നായര്‍(ചിക്കാഗോ), ഡോ: സതി നായര്‍(മിഷിഗണ്‍), റനില്‍ രാധാകൃഷ്ണന്‍(ഡാളസ്), മനോജ് കുമാര്‍ ശ്രീധാസ്(മെക്സിക്കോ), രാജേഷ് നായര്‍(ബോസ്റ്റണ്‍), വിശ്വനാഥപിളള(പെന്‍സുല്‍വാനിയ), വാസുദേവ് കുരിക്കള്‍(ന്യുയോര്‍ക്ക്), ഡോ: ബാബു സുശീലന്‍(പെന്‍സുല്‍ബാനിയ), ടി.എന്‍.നായര്‍(ഡാളസ്), പണിക്കര്‍(ന്യുയോര്‍ക്ക്), പ്രസന്നന്‍ കെ.പിളള(ചിക്കാഗോ), ഗോപാലകൃഷ്ണന്‍ നായര്‍(ഹൂസ്റ്റണ്‍), ഗോപാലപിളള(ഡാളസ്), മന്‍മഥന്‍ നായര്‍(ഹൂസ്റ്റണ്‍), ശശിധരന്‍ നായര്‍(ഹൂസ്റ്റണ്‍), അനില്‍കുമാര്‍ പിളള(ചിക്കാഗോ).
|