പ്രവാസിസംഘടനകള്‍ | പ്രവാസി വാര്‍ത്ത
പ്രധാന താള്‍ » മറ്റുള്ളവ » പ്രവാസി » പ്രവാസി വാര്‍ത്ത » ബുര്‍ജ് ദുബായ് ജനുവരി 4 ന് തുറക്കും (World tallest tower Burj Dubai to open on January 4)
Feedback Print Bookmark and Share
 
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായ് ജനുവരി നാലിനു തുറക്കും. 800 മീറ്റര്‍ ഉയര്‍ത്തിലുളള കെട്ടിടത്തില്‍ 160 നിലകളാണുളളത്. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എലിവേറ്റര്‍ സംവിധാനവും കെട്ടിടത്തിലുണ്ടാകും.

നേരത്തെ യു എ ഇയുടെ മുപ്പത്തിയെട്ടാം ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്.
വിവിധയിനം കണ്ണാടികള്‍ കൊണ്ട് അലങ്കരിച്ച കെട്ടിടത്തിന് 162 നിലകളാണുള്ളത്. സൂര്യപ്രകാശം കണ്ണാടികളില്‍ തട്ടി പ്രതിഫലിക്കുമ്പോഴുണ്ടാവുന്ന ഈ സൌന്ദര്യം ഗോപുരത്തെ ദുബായിയുടെ കയ്യൊപ്പാക്കി മാറ്റും. ഡൌണ്‍‌ടൌണ്‍ ബര്‍ജ് ദുബായ് റിയല്‍ എസ്റ്റേറ്റ് ഡിവലപ്മെന്‍റിന്‍റെ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്‍റെ ഭാഗമായി 2004 സെപ്റ്റംബര്‍ 21നാണ് കെട്ടിടത്തിന്‍റെ പണി ആരംഭിച്ചത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും ദേശീയ ദിനത്തില്‍ കെട്ടിടം തുറക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മൊഹമ്മദ് അലബ്ബാര്‍ പറഞ്ഞു. ഈ ലക്‍ഷ്യം കൈവരിക്കാനായി ഏതാണ്ട് 12,000 ആളുകളാണ് ഗോപുരത്തിനകത്തും പുറത്തും ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. എമ്മാര്‍ ഗ്രൂപ്പിന്‍റെ സുപ്രധാന പ്രൊജക്ടുകളിലൊന്നാണിത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഗോപുരം തുറന്ന് കൊടുക്കാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും വിവിധ കാരണങ്ങളാല്‍ നീളുകയായിരുന്നു. ദുബായിയുടെ പ്രോപ്പര്‍ട്ടി മേഖല ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയില്‍ അകപ്പെടുന്നതിന് മുമ്പ് തന്നെ ബര്‍ജ് ദുബായിയുടെ എല്ലാ യൂണിറ്റുകളും വില്‍‌പന നടത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍