പ്രവാസിസംഘടനകള്‍ | പ്രവാസി വാര്‍ത്ത
പ്രധാന താള്‍ » മറ്റുള്ളവ » പ്രവാസി » പ്രവാസി വാര്‍ത്ത » അബൂദാബി അത്യാധുനിക പാര്‍ക്കിംഗ് സംവിധാനത്തിലേക്ക് ('All-green' project to ease traffic flow in Abu Dhabi)
Feedback Print Bookmark and Share
 
PRO
PRO
അബൂദാബിയില്‍ അത്യാധുനിക മികവുള്ള വാഹന പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കുന്നു. അബൂദാബി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്‌‌മെന്‍റിന്‍റെ(ഡോട്ട്) മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുക. നഗരത്തില്‍ മികച്ച പാര്‍ക്കിംഗ് സൌകര്യമൊരുക്കുമെന്ന് ഡോട്ട് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഒത്താബി പറഞ്ഞു.

അബൂദാബിയിലെ പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. പ്രശ്ന പരിഹാരത്തിനായി പുതിയ സംവിധാനങ്ങളാണ് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത്. പദ്ധതി ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാമത് മിഡില്‍ ഈസ്റ്റ് പാര്‍ക്കിംഗ് കോണ്‍ഫ്രന്‍സിലാണ് അബ്ദുല്ല അല്‍ ഒത്താബി പുതിയ പദ്ധതി വെളിപ്പെടുത്തിയത്.

അബൂദാബിയില്‍ കഴിഞ്ഞ മാസം മുതലാണ് പണം കൊടുത്തുള്ള പാര്‍ക്കിംഗ് സൌകര്യം നിലവില്‍ വന്നത്. പദ്ധതി വന്‍ വിജയകരമായിരുന്നു. ഇവിടത്തെ പാര്‍ക്കിംഗ് പ്രശ്നം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ പെയ്ഡ് സര്‍വീസിനായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

വികസനത്തില്‍ കുതിച്ചുക്കൊണ്ടിരിക്കുന്ന അബൂദാബിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വാഹനങ്ങള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വാഹനപാര്‍ക്കിംഗിന് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പാര്‍ക്കിംഗ് ലോട്ടുകള്‍ സജ്ജീകരിക്കാനാണ് പദ്ധതി കൊണ്ട് ലക്‍ഷ്യമിടുന്നത്.

നഗരത്തില്‍ ഷോപ്പിംഗിന് എത്തുന്നവര്‍ക്കും മറ്റു യാത്രക്കാര്‍ക്കും വാഹനം എവിടെ പാര്‍ക്ക് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. അതേസമയം, പുതിയ പാര്‍ക്കിംഗ് സൌകര്യം പരിസ്ഥിതി സൌഹൃദമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍