പ്രധാന താള്‍ > മറ്റുള്ളവ > പ്രവാസി > പ്രവാസി വാര്‍ത്ത > അഡ്മിറല്‍ ട്രാവല്‍‌സിന് എമിറേറ്റ്സ് നജം അവാര്‍ഡ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഡ്മിറല്‍ ട്രാവല്‍‌സിന് എമിറേറ്റ്സ് നജം അവാര്‍ഡ്

Njam Award distribution
PROPRO
കാനഡയിലെ ഏറ്റവും മികച്ച ട്രാവല്‍ ഏജന്‍റിനുള്ള 2007-08 ലെ എമിറേറ്റ്സ് നജം അവാര്‍ഡ് കനേഡിയന്‍ മലയാളിയായ അഡ്മിറല്‍ ട്രാവല്‍‌സ് പ്രസിഡന്‍റ് ടോം വര്‍ഗ്ഗീസിന് ലഭിച്ചു.

അറബി ഭാഷയില്‍ ‘നക്ഷത്രം’ എന്ന് അര്‍ത്ഥമുള്ള ‘നജം’ അവാര്‍ഡ് ഏറ്റവും കൂടുതല്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്കും ഫലപ്രാപ്തി തെളിയിക്കുന്നവര്‍ക്കുമുള്ള അംഗീകാരമായാണ് എമിറേറ്റ്സ് നല്‍കുന്നത്.

നവംബര്‍ ആറിന് ടൊറൊന്‍റോയില്‍ ടര്‍ഫ് ലോഞ്ചില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കാനഡയിലെ എമിറേറ്റ്സിന്‍റെ ജനറല്‍ മാനേജര്‍ മേരി ഹീറോണ്‍ അവാര്‍ഡ് സമ്മാനിച്ചു.

കഴിഞ്ഞ 20 വര്‍ഷമായി ട്രാവല്‍ ഏജന്‍സി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടോം വര്‍ഗീസിന് മറ്റ് എയര്‍ലൈന്‍സുകളില്‍ നിന്നും ഇതിന് മുമ്പ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ റാന്നിയില്‍ കപ്പമാം‌മൂട്ടില്‍ കെ.ടി.വര്‍ഗീസിന്‍റെയും ചിന്നമ്മയുടെയും പുത്രനായ ടോം വര്‍ഗീസ്, ദേശീയ പെന്‍റകോസ്റ്റല്‍ കോണ്‍ഫറന്‍സിന്‍റെ (2009) മീഡിയ കോര്‍ഡിനേറ്ററും കൈരളി കാനഡ മീഡിയ ഗ്രൂപ്പിന്‍റെ ചീഫ് എക്സിക്യൂട്ടീവുമാണ്. ജിജിയാണ് ഭാര്യ. ഡാനി, ജോനാഥന്‍ എന്നീ രണ്ട് മക്കളുമുണ്ട്.
കടപ്പാട് - ജയ്സണ്‍ മാത്യു
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പ്രവാസ കൈരളി സാഹിത്യ പുരസ്കാരം മോഹനവര്‍മ്മയ്ക്ക്
ടൂറിസം രംഗത്തേക്ക് മലയാളികള്‍ ക്ഷണം
തോപ്പില്‍ ഭാസി അവാര്‍ഡ്‌ മുരളിക്ക്‌
കാനഡ: ഹാര്‍പ്പര്‍ വീണ്ടും പദവിയിലേക്ക്
വായനയുള്ള സംവിധായകര്‍ കുറവ് : ഷീല
എം.വി.നായര്‍ക്ക് കേരളകലാകേന്ദ്രം ഗ്ലോബല്‍ അവാര്‍ഡ്