തെരഞ്ഞെടുപ്പ് വാര്‍ത്ത | ഇലക്ഷന്‍ മാപ്പ് | ഇലക്ഷന്‍ റിസള്‍ട്ട്
പ്രധാന താള്‍ മറ്റുള്ളവ  ലോക്സഭ തെരഞ്ഞെടുപ്പ് 09  തെരഞ്ഞെടുപ്പ് വാര്‍ത്ത > അവസാന ഫലങ്ങള്‍ പുറത്തുവിട്ടു
തെരഞ്ഞെടുപ്പ് വാര്‍ത്ത
പതിനഞ്ചാം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. ഇന്ന് ഉച്ചയോടെയാണ് അവസന ഫലങ്ങള്‍ പുറത്തുവിട്ടത്. രാജ്സ്ഥാനിലെ മധോപൂര്‍, ഉത്തര്‍ പ്രദേശിലെ ചന്ദൌലി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ ഇന്നലെ വോട്ടിംഗ് യന്ത്രത്തിലെ തകരാറ് കാരണം മാറ്റിവച്ചിരുന്നു.

543 അംഗ പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യം 261 സീറ്റുകള്‍ നേടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 സീറ്റുകളുടെ കുറവ് മാത്രമാണ് മുന്നണിക്കുള്ളത്.

ഓരോമുന്നണിയുടെയും കക്ഷി നില ഇനി പറയും വിധത്തിലാണ്

ദേശീയ പുരോഗമന സഖ്യം (യുപിഎ)- 261

കോണ്‍ഗ്രസ് 205, ത്രിണമൂല്‍ കോണ്‍ഗ്രസ് 19, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി 9, ഡിഎംകെ 18, നാഷണല്‍ കൊണ്‍ഫറന്‍സ് 3, ജെഎംഎം 2, മുസ്ലീം ലീഗ് 2, അഖിലേന്ത്യ മജ്ലിസ്-ഇ-ഇത്തെഹുദല്‍ മുസ്ലിമീന്‍ 1, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 1, കേരള കോണ്‍ഗ്രസ് (എം) 1

ദേശീയ ജനാധിപത്യ സഖ്യം ( എന്‍ഡിഎ)- 159

ഭാരതീയ ജനത പാര്‍ട്ടി 116, ജനത ദള്‍ (യു) 20, ശിവ സേന 11, അകാലിദള്‍ 4, ആസം ഗണ പരിഷത് 1, രാഷ്ട്രീയ ലോക്ദള്‍ 5, തെലുങ്കാന രാഷ്ട്ര സമിതി 2

മൂന്നാം മുന്നണി- 80

ബിഎസ്പി 21, എഐഎഡിഎംകെ 9, ബിജെഡി 14, എംഡിഎംകെ 1, ജനതാ‍ദള്‍ (എസ്) 3, സിപിഐ(എം) 16, സിപിഐ 4, ഫോര്‍വേഡ് ബ്ലോക്ക് 2, ആര്‍ എസ് പി 2, ടിഡിപി 6, ഹരിയാന ജനഹിത് കോണ്‍ഗ്രസ് 1, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതന്ത്രിക്) 1

നാലാം മുന്നണി- 26

സമാജ് വാദി പാര്‍ട്ടി 22, ആര്‍ജെഡി 4

മറ്റുള്ളവര്‍- 14

ആസാം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 1, ബഹുജന്‍ വികാസ് ആഘാദി 1, സ്വാഭിമാനി പക്ഷ 1, നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 1, വിസികെ 1, സ്വതന്ത്രര്‍ 9