തെരഞ്ഞെടുപ്പ് വാര്‍ത്ത | ഇലക്ഷന്‍ മാപ്പ് | ഇലക്ഷന്‍ റിസള്‍ട്ട്
പ്രധാന താള്‍ മറ്റുള്ളവ  ലോക്സഭ തെരഞ്ഞെടുപ്പ് 09  തെരഞ്ഞെടുപ്പ് വാര്‍ത്ത > മോഡി തോല്‍പ്പിച്ചു: ശരദ് യാദവ്
തെരഞ്ഞെടുപ്പ് വാര്‍ത്ത
നരേന്ദ്ര മോഡിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയതും വരുണ്‍ ഗാന്ധിയുടെ മതവിദ്വേഷപരമായ പ്രസംഗവും മുന്നണിയുടെ പരാജയത്തിന് കാരണമായി എന്ന് എന്‍‌ഡി‌എ കണ്‍‌വീനറും ജനതാദള്‍ (യു) അധ്യക്ഷനുമായ ശരദ് യാദവ്.

വരുണിന്‍റെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണെന്നും അത് വളരെയധികം ദോഷം ചെയ്തു എന്നും ശരദ് യാദവ് ന്യൂഡല്‍ഹിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. വരുണിന്‍റെ പ്രസംഗം രാഷ്ട്രത്തിന്‍റെ ഐക്യത്തിന് എതിരായിരുന്നു എന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു എന്നും ജനതാദള്‍ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോഡിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയത് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്‍‌ഡി‌എ കൂട്ടായി ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത നിലയ്ക്ക് ഈ ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു എന്നും ശരദ് യാദവ് അഭിപ്രായപ്പെട്ടു.

ഗോധ്ര സംഭവവും അതിനു ശേഷം നടന്ന കലാപങ്ങളും മനുഷ്യത്വരഹിതമായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കും എന്‍‌ഡി‌എയുടെ ഭാവിയെ പ്രതികൂലമായി ബാധിച്ചു എന്നും ശരദ് യാദവ് വിലയിരുത്തി.